കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കിയാല്‍ ആത്മഹത്യ: ആന്ധ്ര ഉപമുഖ്യമന്ത്രി

അമരാവതി: തെലുഗുദേശം പാര്‍ട്ടി (ടിഡിപി) കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കുന്നുവെങ്കില്‍ താന്‍ തൂങ്ങിമരിക്കുമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി കെ ഇ കൃഷ്ണമൂര്‍ത്തി. ജന്മനാടായ കര്‍ണൂരില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലാണു മൂര്‍ത്തി ഇക്കാര്യം പറഞ്ഞത്. കോണ്‍ഗ്രസ് ടിഡിപിയുമായി സഖ്യമുണ്ടാക്കാനുള്ള സാധ്യത സംസ്ഥാനത്തു ചൂടുപിടിച്ച രാഷ്ട്രീയ വിഷയമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശമെന്നതു ശ്രദ്ധേയമാണ്. കോണ്‍ഗ്രസ്സുമായി സഖ്യമുണ്ടാക്കാന്‍ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും തന്നോട് ആവശ്യപ്പെട്ടുവെന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഈയിടെ ഒരു വാര്‍ത്താ മാഗസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it