malappuram local

കോണ്‍ഗ്രസ്സുമായി തര്‍ക്കമുള്ള പഞ്ചായത്തുകളില്‍ ഒറ്റയ്ക്ക് മല്‍സരിക്കും: മുസ്്‌ലിംലീഗ്

മലപ്പുറം: കോണ്‍ഗ്രസ്സുമായി തര്‍ക്കമുള്ള മൂന്ന് പഞ്ചായത്തുകളില്‍ തനിച്ച് മല്‍സരിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി എ മജീദ്. മലപ്പുറത്ത് മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കമുള്ള പൊന്മുണ്ടം, മൂത്തേടം, എടപ്പറ്റ എന്നീ പഞ്ചായത്തുകളില്‍ അണികള്‍ക്കു സ്വതന്ത്രമായി മല്‍സരിക്കാനുള്ള അനുവാദം പാര്‍ട്ടി നല്‍കിയിട്ടുണ്ട്. യു.ഡി.എഫുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസ് ജില്ലാ നേതൃത്വവുമായി  ലീഗ് ചര്‍ച്ച നടത്തും. പരിഹാരമായില്ലെങ്കില്‍ സംസ്ഥാന നേതൃത്വവും ചര്‍ച്ച ചെയ്യും. യു.ഡി.എഫ്. സര്‍ക്കാറിന്റെ വികസന നേട്ടങ്ങള്‍ മുന്‍നിര്‍ത്തി തിരഞ്ഞടുപ്പിനിറങ്ങും. ബി.ജെ.പി.-എസ്.എന്‍.ഡി.പി. സഖ്യം യു.ഡി.എഫിന് ദോഷം ചെയ്യില്ല. സമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച് പ്രശ്‌നങ്ങളുണ്ടാക്കി നേട്ടം കൊയ്യാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മുന്നോക്ക സമുദായം യു.ഡി.എഫിനൊപ്പം നില്‍ക്കുമെന്നും മൂന്നാം മുന്നണി അപ്രസക്തമാവുമെന്നും അദ്ദേഹം വ്യക്തമാക്കി. വിമത പ്രവര്‍ത്തനം നടത്തുന്നവര്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താവുമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it