Flash News

കോണ്‍ഗ്രസ്സും ലീഗും ചെയ്തത് അനീതി: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

ആലപ്പുഴ: രാജ്യസഭാ സീറ്റ് പാലായില്‍ അടിയറവച്ചതിലൂടെ കോണ്‍ഗ്രസ്സും ലീഗും ചേര്‍ന്ന് മുസ്‌ലിം സമുദായത്തെ വഞ്ചിച്ചതായി കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ്. കേരളത്തിലെ 30 ശതമാനം വരുന്ന മുസ്‌ലിം ജനവിഭാഗത്തെ കോണ്‍ഗ്രസ്സില്‍നിന്ന് അകറ്റുന്ന സമീപനമാണ് ഇതിലൂടെ ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
അവസാന നിമിഷം വരെ ഷാനിമോള്‍ ഉസ്മാന്റെ പേര് ഉയര്‍ന്നുകേട്ട ശേഷമാണ് ഈ തീരുമാനം അട്ടിമറിക്കപ്പെട്ടത്. രാജന്‍ കേസിനു ശേഷം കെ കരുണാകരനെ പുറത്താക്കി എ കെ ആന്റണിക്ക് മല്‍സരിക്കാന്‍ തലേക്കുന്നില്‍ ബഷീറിനെക്കൊണ്ട് എംഎല്‍എ സ്ഥാനം രാജിവയ്പിച്ചതും 90 ശതമാനം മുസ്‌ലിം വോട്ടുള്ള തിരൂരങ്ങാടിയില്‍ നിന്ന് ഉപതിരഞ്ഞെടുപ്പില്‍ എ കെ ആന്റണിയെ മല്‍സരിപ്പിച്ച് വിജയിപ്പിച്ചതുമടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസ് വിസ്മരിച്ചത് പ്രതിഷേധാര്‍ഹമാണ്.
പരമ്പരാഗതമായി കോണ്‍ഗ്രസ്സുമായി സഹകരിച്ചുവരുന്ന മുസ്‌ലിംകളെ മുഴുവന്‍ വേദനിപ്പിക്കുന്ന നടപടിയാണ് കോണ്‍ഗ്രസ്സിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളത്. അതേസമയം, ഇടതുപക്ഷത്തിന്റെ രാജ്യസഭാ സ്ഥാനാര്‍ഥിയായി എളമരം കരീമിനെ തീരുമാനിച്ച നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it