wayanad local

കോണ്‍ഗ്രസ്സില്‍ മുസ്‌ലിം നേതാക്കള്‍ക്ക് അവഗണനയെന്ന്; കെപിസിസി പ്രസിഡന്റിന് പരാതി

മാനന്തവാടി: ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മുസ്‌ലിം നേതാക്കളോടുള്ള അവഗണനയ്‌ക്കെതിരേ പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്ത്.
കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് സമയത്ത് മുസ്‌ലിം നേതാക്കള്‍ക്കിടയില്‍ പുകഞ്ഞുനിന്ന വിമര്‍ശനങ്ങളാണ് കെപിസിസി പ്രസിഡന്റ് മുമ്പാകെ പരാതിയായി നല്‍കിയിരിക്കുന്നത്. ഡിസിസി പ്രസിഡന്റിനെതിരേയാണ് കടുത്ത വിമര്‍ശനം. 2010ല്‍ നടന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിലെയും 2015ലെയും കണക്കുകള്‍ ഉദ്ധരിച്ചാണ് വെള്ളമുണ്ട ബ്ലോക്ക് കോണ്‍ഗ്രസ് മുന്‍ സെക്രട്ടറിയും വെള്ളമുണ്ട ഗ്രാമപ്പഞ്ചായത്ത് മുന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അംഗവും കൂടിയായിരുന്ന ടി കെ മമ്മൂട്ടി കെപിസിസി പ്രസിഡന്റിന് പരാതി നല്‍കിയത്.
ജില്ലാ പഞ്ചായത്തിലേക്ക് 11 സീറ്റിലേക്ക് കോണ്‍ഗ്രസ് മല്‍സരിച്ചപ്പോള്‍ മുസ്‌ലിം വിഭാഗത്തില്‍ നിന്ന് ഒരാളെ പോലും പരിഗണിച്ചില്ല. ബ്ലോക്ക് പഞ്ചായത്തില്‍ 40 സീറ്റില്‍ മല്‍സരിച്ചപ്പോള്‍ ഒരു വനിതയുള്‍പ്പെടെ മൂന്നു പേര്‍ മാത്രമാണ് ഈ വിഭാഗത്തില്‍ നിന്നു മല്‍സരിച്ചത്.
ഗ്രാമപ്പഞ്ചായത്തില്‍ 375 വാര്‍ഡുകളില്‍ കോണ്‍ഗ്രസ് മല്‍സരിച്ചപ്പോള്‍ ഒരു മുസ്‌ലിം സ്ഥാനാര്‍ഥി മാത്രമാണ് പാര്‍ട്ടിക്കുണ്ടായിരുന്നത്. ഇയാള്‍ പരാജയപ്പെടുകയും ചെയ്തു. മുനിസിപ്പാലിറ്റിയില്‍ 80 സീറ്റില്‍ മല്‍സരിച്ചപ്പോള്‍ ലഭിച്ചതാവട്ടെ, അഞ്ചു സീറ്റ് മാത്രം. 2010ല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ഭരണസമിതികളില്‍ നിരവധി പോര്‍ മുസ്‌ലിം സമുദായത്തില്‍ നിന്നുണ്ടായിരുന്നു.
എന്നാല്‍, കെപിസിസിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാടെ ലംഘിച്ച് ഡിസിസി പ്രസിഡന്റ് തന്നിഷ്ടപ്രകാരം സീറ്റുകള്‍ വീതംവച്ചുവെന്നു പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it