kozhikode local

കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു

പേരാമ്പ്ര: ചക്കിട്ടപ്പാറ പഞ്ചായത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസില്‍ ഏകാധിപത്യമെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് മിഥുന്‍ ടി കാപ്പന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടു. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കെപിസിസി യുടെ മാനദണ്ഡങ്ങള്‍ പൂര്‍ണമായും ധിക്കരിച്ചുകൊണ്ട് സിപിഎമ്മിന്റെ ആക്രമണത്തില്‍ ചാവേറുകളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തീര്‍ത്തും അവഗണിച്ചുവെന്ന് പാര്‍ട്ടി വിട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

ചക്കിട്ടപ്പാറ ഗ്രാമപ്പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുടുംബാംഗങ്ങളും കേരള കോണ്‍ഗ്രസില്‍(ജേക്കബില്‍) ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചുവെന്ന് ലാലു ഫ്രാന്‍സിസ്, ജിബിന്‍ കെ ടി , എബിന്‍ജോണ്‍ അറിയിച്ചു. ചക്കിട്ടപ്പാറ പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കെ ടി ജിബിന്‍ മല്‍സരിക്കും. കായക്കൊടിയില്‍ യുഡിഎഫിലെ തര്‍ക്കം തീര്‍ന്നുകുറ്റിയാടി: ഏറെക്കാലമായി കായക്കൊടി പഞ്ചായത്തില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ് - മുസ്്‌ലിം ലീഗ് തര്‍ക്കം തീര്‍ന്നു. ഭരണം ലഭിച്ചാല്‍ പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷം വീതം പകുത്തു നല്‍കാമെന്ന യുഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷന്‍ തീരുമാനം ഇരു കക്ഷികളും അംഗീകരിച്ചു. കോരങ്കോട്ട് മൊയ്തു ഉദ്ഘാടനം ചെയ്തു. ഇല്ലത്ത് അസീസ് അധ്യക്ഷത വഹിച്ചു. ഒ പി മനോജ്, വി പി കുഞ്ഞബ്്ദുല്ല, കെ ഉമ്മര്‍, ഇ മോഹനകൃഷ്ണ ന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it