കോണ്‍ഗ്രസ്സിലേക്ക് ക്ഷണിച്ച് ഹാര്‍ദിക് പട്ടേല്‍

അഹ്മദാബാദ്: 10 ബിജെപി എംഎല്‍എമാര്‍ക്കൊപ്പം പാര്‍ട്ടി വിട്ട്, ഗുജറാത്ത് ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ കോണ്‍ഗ്രസ്സില്‍ ചേരണമെന്ന് പട്ടേല്‍ സംവരണപ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേല്‍. അപ്രധാന വകുപ്പ് നല്‍കി ഒതുക്കിയതില്‍ അസന്തുഷ്ടനാണ് നിതിന്‍ പട്ടേല്‍. അര്‍ഹമായ സ്ഥാനം ലഭിക്കുന്നതിന് കോണ്‍ഗ്രസ്സില്‍ ചേരണമെന്നാണ് ഹാര്‍ദിക് പറഞ്ഞത്. കഴിഞ്ഞ 27 വര്‍ഷം പാര്‍ട്ടിക്കു വേണ്ടി കഠിനാധ്വാനം ചെയ്ത നിതിന്‍ പട്ടേലിനെ ബിജെപി ഒതുക്കി. അദ്ദേഹത്തിന് ബഹുമാനം നല്‍കിയിട്ടില്ല. നിതിന്‍ പട്ടേല്‍ ബിജെപി വിടാന്‍ തയ്യാറാണെങ്കില്‍ അദ്ദേഹത്തിന് അര്‍ഹമായ പദവി ലഭിക്കുന്നതിന് കോണ്‍ഗ്രസ്സുമായി താന്‍ സംസാരിക്കും. ബിജെപിക്കെതിരായ പോരാട്ടത്തില്‍ തങ്ങളോടൊപ്പം ചേരാന്‍ നിതിന്‍ പട്ടേലിനോട് അഭ്യര്‍ഥിക്കുന്നു- ഹാര്‍ദിക് വാര്‍ത്താലേഖകരോട് പറഞ്ഞു. താന്‍ ഒപ്പമുണ്ടെന്ന സന്ദേശം നിതിന്‍ പട്ടേലിനെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.182 അംഗ നിയമസഭയില്‍ ബിജെപിക്ക് 99 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ്സിനും സഖ്യകക്ഷികള്‍ക്കും കൂടി 80 അംഗങ്ങളുണ്ട്.
Next Story

RELATED STORIES

Share it