kozhikode local

കോണ്‍ഗ്രസ്സിലെ തര്‍ക്കം പരിഹരിക്കാന്‍ ലീഗ് നേതൃത്വത്തില്‍ ചര്‍ച്ചകള്‍

കൊടുവള്ളി: മണ്ഡലം പ്രസിഡന്റായി സി എം ഗോപാലനെ പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സില്‍ ഉടലെടുത്ത വിഭാഗീയത പരിഹരിക്കാന്‍ മുസ്്‌ലിം ലീഗിന്റെ നേതൃത്വത്തില്‍ ചര്‍ച്ച. മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പില്‍ വിഘടിത വിഭാഗങ്ങളെ യു.ഡി.എഫില്‍ നില നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനായി ഇരുവിഭാഗങ്ങള്‍ക്കും സീറ്റുകള്‍ അനുവദിക്കാമെന്ന നിര്‍ദേശമാണ് മുന്നോട്ടു വച്ചത്. സി എം ഗോപാലനോട് എതിര്‍പ്പുള്ള സാഹചര്യത്തില്‍ എ.ഐ. വിഭാഗങ്ങളെ പ്രത്യേക ഗ്രൂപ്പുകളായി കണ്ട് യു.ഡി.എഫ്. വിശാല മുന്നണി എന്ന പേരില്‍ മല്‍സരിക്കാനാണ് ശ്രമം.

ലീഗ് കോണ്‍ഗ്രസ്സിന് 12 സീറ്റുകള്‍ വരെ നല്‍കിയേക്കുമെന്നാണ് പറയുന്നത്. സീറ്റുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ അനുഭാവപൂര്‍വമായ മറുപടിയാണ് ലീഗിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. എ വിഭാഗവുമായി ലീഗ് നടത്തിയ ചര്‍ച്ചയിലും ഇവര്‍ക്കും അര്‍ഹമായ സീറ്റുകള്‍ നല്‍കാമെന്നാണ് അറിയിച്ചത്.  തിരഞ്ഞെടുപ്പ് മല്‍സരത്തില്‍ എസ്.ഡി.പി.ഐയും സജീവമായി രംഗത്തുണ്ട്.

നഗരസഭയിലെ 10 ഡിവിഷനുകളില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഘടക കക്ഷികള്‍ക്കുള്ള സീറ്റുകളെക്കുറിച്ച് ധാരണയായതാണ് എല്‍.ഡി.എഫ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സി.പി.എം. 12 ഓളം സീറ്റുകളില്‍ മല്‍സരിച്ചേക്കും. എന്‍.എസ്.സി - 9, ഐ.എന്‍.എല്‍-6, എന്‍.സി.പി-1, സി.പി.ഐ-1, സ്വതന്ത്ര സ്ഥാനാര്‍ഥികള്‍-6 എന്നിങ്ങനെയാണ് സീറ്റ് വിഭജനത്തെക്കുറിച്ച് അറിയുന്നത്. വിജയ സാധ്യതയുള്ള ഏതാനും സീറ്റുകള്‍ ഐ.എന്‍.എല്ലും എന്‍.എസ്.സി യും ആവശ്യപ്പെട്ടതായാണ് വിവരം.
Next Story

RELATED STORIES

Share it