കോണ്‍ഗ്രസ്സിന് സ്ഥാനാര്‍ഥി ദാരിദ്ര്യമില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ കോണ്‍ഗ്രസ്സിന് ഒരു ദാരിദ്ര്യവുമില്ലെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കഴിവുള്ളവരും ജനസമ്മതരും ഊര്‍ജസ്വലരുമായ നിരവധി സ്ഥാനാര്‍ഥികള്‍ പാര്‍ട്ടിക്കുണ്ട്. ഇടതുപക്ഷം ചലച്ചിത്രതാരങ്ങളെ സ്ഥാനാര്‍ഥികളാക്കുന്നതുസംബന്ധിച്ച വാര്‍ത്തകളോടു പ്രതികരിക്കുകയായിരു മുഖ്യമന്ത്രി.
കരുണ എസ്റ്റേറ്റ് വിഷയത്തില്‍ കെപിസിസി പ്രസിഡന്റിന്റെ ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടിനല്‍കി. ഒരു യോഗം കഴിഞ്ഞാല്‍ അത് ആദ്യം അറിയുക മാധ്യമങ്ങളല്ലേയെന്നു മുഖ്യമന്ത്രി ചോദിച്ചു. യോഗം ചേര്‍ന്നാലുടന്‍ മന്ത്രിയെ മാധ്യമങ്ങള്‍ വിടുമോ? അദ്ദേഹം ഇറങ്ങുമ്പോള്‍ തന്നെ പിടികൂടില്ലേ. ഞാന്‍ കെപിസിസി പ്രസിഡന്റിനോട് സംസാരിച്ചിട്ടു വരട്ടെ എന്ന് അപ്പോള്‍ മന്ത്രി പറഞ്ഞാല്‍ നിങ്ങള്‍ സമ്മതിക്കുമോ, എല്ലാം കെപിസിസി പ്രസിഡന്റിനോട് ആദ്യമേ പറയാനായില്ലെന്നും മുഖ്യമന്ത്രി ചോദിച്ചു.
Next Story

RELATED STORIES

Share it