കോണ്‍ഗ്രസ്സിന് പിന്തുണ നല്കാന് ധാരണ ഉണ്ടായിരുന്നു: ഇ ജെ ആഗസ്തി
BY fousiya sidheek5 May 2017 3:19 AM GMT
fousiya sidheek5 May 2017 3:19 AM GMT
കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പിന്തുണ നല്കാന് കോണ്‍ഗ്രസ്സും കേരളാ കോണ്ഗ്രസ്സു(എം)മായി ധാരണയുണ്ടായിരുന്നതായി രാജിക്കത്ത് നല്കിയ കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ഇ ജെ ആഗസ്തി. കോട്ടയത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്സുമായി കോട്ടയം ജില്ലാ പഞ്ചായത്തില്‍ എഴുതി ഒപ്പിട്ട് തയ്യാറാക്കിയ ധാരണയുണ്ടായിരുന്നു. പാര്‍ട്ടി അംഗങ്ങള്‍ക്ക് വോട്ടുചെയ്യാനുള്ള വിപ്പും തയ്യാറായിരുന്നു. എന്നാല്‍, അവസാനനിമിഷം വേണ്ടെന്നു പറയുകയായിരുന്നു. എന്താണ് കാരണമെന്ന് അറിയില്ലെന്നും ആഗസ്തി പറഞ്ഞു. സിപിഎമ്മുമായി സഹകരിക്കാനുള്ള കെ എം മാണിയുടെ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഇ ജെ ആഗസ്തി രാജിക്കത്ത് നല്‍കിയത്. അതേസമയം, ആഗസ്തിയുടെ രാജി പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്നായിരുന്നു കെ എം മാണിയുടെ പ്രതികരണം.
Next Story
RELATED STORIES
കോണ്‍ഗ്രസിനെതിരേ 'നികുതി ഭീകരത; ബിജെപിയില്‍നിന്ന് 4617 കോടി...
29 March 2024 12:14 PM GMTഭാര്യയെ 'ഭൂതം, 'പിശാച്' എന്ന് വിളിക്കുന്നത് ക്രൂരതയല്ല; ഭര്‍ത്താവിന്റെ ...
29 March 2024 11:55 AM GMTകെജ്രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പര്‍; 'കെജ്രിവാള് കൊ ...
29 March 2024 11:21 AM GMT11 കോടി നല്‍കണം; കോണ്‍ഗ്രസിന് പിന്നാലെ സിപിഐക്ക് നോട്ടീസ് അയച്ച്...
29 March 2024 11:15 AM GMTപുൽപ്പള്ളി-മാനന്തവാടി റോഡിൽ കാട്ടാനയുടെ മുന്നില്‍നിന്ന് കാർ...
29 March 2024 11:07 AM GMTകോവിഡിനെ തുടർന്ന് ജോലി നഷ്ടമായപ്പോൾ മോഷണം തുടങ്ങി; ടെക്കി യുവതി...
29 March 2024 11:06 AM GMT