കോണ്‍ഗ്രസ്സിന്റെ കാരുണ്യത്തിലാണ് മുഖ്യമന്ത്രിയായതെന്നു കുമാരസ്വാമി

ബംഗളൂരു: കോണ്‍ഗ്രസ്സിന്റെ കാരുണ്യത്തിലാണ് താന്‍ മുഖ്യമന്ത്രിയായതെന്നും സംസ്ഥാനത്തെ ആറരക്കോടി ജനങ്ങളുടെ പിന്തുണയാലല്ലെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. തന്റേത് സ്വതന്ത്രമായ സര്‍ക്കാരല്ല. കര്‍ണാടക ജനതയുടേതല്ലാത്ത മറ്റാരുടെയും സമ്മര്‍ദം തന്നെ ബാധിക്കാത്ത വിധത്തിലുള്ള ജനവിധിയായിരുന്നുവെന്നും കുമാരസ്വാമി വ്യക്തമാക്കി. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുന്നതിന് താന്‍ പ്രാധാന്യം നല്‍കുന്നുണ്ട്.
ആ വാഗ്ദാനം പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കും.  പ്രശ്‌നം പഠിക്കാന്‍ ഒരാഴ്ചത്തെ സമയം വേണം. അതിന് ആരുടെയും സമ്മര്‍ദം ആവശ്യമില്ല. തന്റെ പാര്‍ട്ടിയായ ജെഡിഎസിന് പൂര്‍ണ ഭൂരിപക്ഷമില്ലെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. സംസ്ഥാന ജനത തന്നെയും തന്റെ പാര്‍ട്ടിയെയും തള്ളിക്കളയുകയായിരുന്നുവെന്നും കുമാരസ്വാമി പറഞ്ഞു.
കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയില്ലെങ്കില്‍ സംസ്ഥാനവ്യാപകമായി ബന്ദ് നടത്തുമെന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബി എസ് യെദ്യൂരപ്പ പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്നായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. അതേസമയം, സംസ്ഥാനത്തെ ആറുകോടി ജനങ്ങളെ മാനിക്കാത്ത മുഖ്യമന്ത്രിയാണ് കുമാരസ്വാമിയെന്നു പ്രസ്താവനയോട് ബിജെപി പ്രതികരിച്ചു.
Next Story

RELATED STORIES

Share it