wayanad local

കോണ്‍ഗ്രസ്സിനെ 'രക്ഷിക്കാന്‍' സേവ് കോണ്‍ഗ്രസ്

സുല്‍ത്താന്‍ ബത്തേരി: കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ സുല്‍ത്താന്‍ ബത്തേരി കോണ്‍ഗ്രസ് സമാന്തര മണ്ഡലം കമ്മിറ്റി കൂട്ട ഉപവാസം നടത്തി.
മുനിസിപ്പല്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തുടങ്ങിയ പ്രശ്‌നം വലുതാവുകയും സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ്സിന് സമാന്തര മണ്ഡലം കമ്മിറ്റി രൂപപ്പെടുകയുമായിരുന്നു.
ഈ കമ്മിറ്റിയാണ് 'സേവ് കോണ്‍ഗ്രസ് സുല്‍ത്താന്‍ ബത്തേരി' എന്ന മുദ്രാവാക്യവുമായി സ്വതന്ത്രമൈതാനിയില്‍ കൂട്ട ഉപവാസം നടത്തിയത്.
ചില നേതാക്കന്മാരുടെ കെടു കാര്യസ്ഥത മൂലമാണ് മുനിസിപ്പാലിറ്റി ഭരണം എല്‍ഡിഎഫ് പിടിച്ചെടുക്കാന്‍ കാരണം. ക്ഷീര സഹകരണ സംഘം, സര്‍വീസ് സഹകരണ ബാങ്ക്, കോ-ഓപറേറ്റീവ് കോളജ് എന്നിവയുടെ ഭരണവും പിടിപ്പുകേടുകൊണ്ടാണ് നഷ്ടമായതെന്നു സമരക്കാര്‍ കുറ്റപ്പെടുത്തി.
സ്വാര്‍ഥ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി നേതാക്കള്‍ പ്രവര്‍ത്തിച്ചതു മൂലമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ കോണ്‍ഗ്രസ് വളരെ പിന്നാക്കം പോയത്. ജില്ലാ നേതൃത്വം ഭാരവാഹികള്‍ക്കെതിരേ നടപടിയെടുത്തില്ലെങ്കില്‍ കൂടുതല്‍ പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് റാലി സംഘടിപ്പിക്കും. സേവ് കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ ഒ ജോയി ഉദ്ഘാടനം ചെയ്തു.
കുന്നത്ത് അഷ്‌റഫ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര്‍ രാജേഷ് കുമാര്‍, ഇന്ദ്രജിത്ത്, ഷാജി ചുള്ളിയോട്, വൈ രഞ്ജിത്, പ്രഫ. സി എസ് മാത്തുക്കുട്ടി, വി പി ജോസ് സഫീര്‍ പഴേരി എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it