കോണ്‍ഗ്രസ്സിനെതിരേ “'അയോധ്യ' ഉയര്‍ത്തി മോദി

അഹ്മദാബാദ്: ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ അയോധ്യ വിഷയം ആയുധമാക്കി കോണ്‍ഗ്രസ്സിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അയോധ്യാ കേസ് പരിഗണിക്കുന്നത് 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് വരെ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസ്സിന് എന്തധികാരമാണുള്ളതെന്ന് പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് റാലിയില്‍ ചോദിച്ചു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് മുമ്പില്‍ ക്കണ്ട് രാഷ്ട്രീയം കളിക്കുകയാണ്. എന്തുകൊണ്ടാണ് അദ്ദേഹം ഈ വിഷയം തിരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കുന്നതെന്നും മോദി ചോദിച്ചു. അത് സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ളതായതിനാലാണ് മുത്ത്വലാഖ് വിഷയത്തില്‍ മൗനംപാലിക്കാത്തത്. അത് തിരഞ്ഞെടുപ്പ് വിഷയമല്ല. ആദ്യം മനുഷ്യത്വം പിന്നീട് തിരഞ്ഞെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  തിരഞ്ഞെടുപ്പുമായി അയോധ്യയെ ബന്ധിപ്പിച്ച് ആശങ്കാകുലരാവുന്ന കോണ്‍ഗ്രസ് രാജ്യത്തെക്കുറിച്ചോ ജനങ്ങളെക്കുറിച്ചോ ചിന്തിക്കുന്നില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. രാമക്ഷേത്ര നിര്‍മാണവിഷയത്തില്‍ കോണ്‍ഗ്രസ് നയം വ്യക്തമാക്കണമെന്നു കഴിഞ്ഞദിവസം ബിജെപി അധ്യക്ഷന്‍ അമിത് ഷായും ആവശ്യപ്പെട്ടിരുന്നു. അതേസമയം അയോധ്യ വിഷയത്തില്‍ കപില്‍ സിബലിന്റെ വാദത്തെ തള്ളി സുന്നി വഖ്ഫ് ബോര്‍ഡ് രംഗത്തെത്തി. സിബല്‍ തങ്ങളുടെ അഭിഭാഷകനാണ് എന്നാല്‍ ഇന്നലെ അദ്ദേഹം കോടതിയില്‍ നടത്തിയ പരാമര്‍ശത്തോട് യോചിപ്പില്ല. വഖ്ഫ് ബോര്‍ഡ് അംഗം ഹാജി മെഹബൂബ് വ്യക്തമാക്കി. കേസ് എത്രയും വേഗം തീര്‍പ്പാക്കണമെന്നാണു തങ്ങളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it