കോണ്‍ഗ്രസ്സിനു വേണ്ടിയുള്ള താമരശ്ശേരി രൂപതയുടെ വിലപേശല്‍ വര്‍ഗീയത: മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

കോഴിക്കോട്: തിരുവമ്പാടി മണ്ഡലത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ്സിനു വേണ്ടി താമരശ്ശേരി രൂപത വിലപേശുന്നത് നഗ്നമായ വര്‍ഗീയതയല്ലാതെ മറ്റൊന്നുമല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എ ഹസനും ജനറല്‍ സെക്രട്ടറി എം സിബ്ഹത്തുല്ലയും പ്രസ്താവനയില്‍ വ്യക്തമാക്കി.
എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും കേരളത്തിന്റെ മുഖ്യമന്ത്രിയായത് 19% മാത്രം വരുന്ന കേരളത്തിലെ ക്രൈസ്തവരുടെ പ്രതിനിധികളായിട്ടല്ല. പതിറ്റാണ്ടുകളായി ഈ സംസ്ഥാനം ഉയര്‍ത്തിപ്പിടിക്കുന്ന മതനിരപേക്ഷതയുടെ ഉദാത്തമൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടാണ്.
പുതുതായി അനുവദിച്ച എയ്ഡഡ് സ്ഥാപനങ്ങളും കൂടുതല്‍ ലഭിച്ചത് സഭകള്‍ക്കാണ്. എന്നാല്‍, ഇത്തരം കാര്യങ്ങളിലൊന്നും മുസ്‌ലിം നേതൃത്വം പ്രാതിനിധ്യക്കുറവ് പറഞ്ഞ് വര്‍ഗീയത പ്രചരിപ്പിച്ചിട്ടില്ല. സമ്മര്‍ദ്ദത്തിന്റെ പേരില്‍ തിരുവമ്പാടി വിട്ടുകൊടുത്താല്‍ കേരളത്തിലുടനീളം സമാന സംഘടനകളുമായും മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരുമായും സഹകരിച്ച് വേണ്ടത് ചെയ്യാന്‍ കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ നേതൃത്വം നല്‍കും.
ഇത്തരം സഭാനേതൃത്വങ്ങള്‍ ഭൂരിപക്ഷം വര്‍ഗീയതയ്ക്ക് വളംവയ്ക്കുന്ന നടപടികളാണ് യഥാര്‍ഥത്തില്‍ ചെയ്യുന്നതെന്ന് നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it