Flash News

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സംഖ്യം : യെച്ചരിയുടെ നിലപാട് പോളിറ്റ് ബ്യൂറോയും തള്ളി

കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സംഖ്യം : യെച്ചരിയുടെ നിലപാട് പോളിറ്റ് ബ്യൂറോയും തള്ളി
X


ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് സംഖ്യമുണ്ടാക്കുന്നത് സംബന്ധിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചരിയുടെ നിലപാട് പോളിറ്റ് ബ്യൂറോയും തള്ളി. ബിജെപിയെ  ചെറുക്കാന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ചു  തെരഞ്ഞെടുപ്പ്  അടവുനയങ്ങള്‍ ആകാമെന്ന സീതാറാം  യെച്ചൂരി മുന്നോട്ടുവച്ച നിലപാട് പി.ബിയിലെ ഭൂരിപക്ഷാംഗങ്ങളും എതിര്‍ത്തു. കോണ്‍ഗ്രസ്സുമായി  യാതൊരു  ധാരണയും വേണ്ടെന്ന  പ്രകാശ്  കാരാട്ടിന്റെ  നിലപാടിനാണ്  ഇത്തവണയും പോളിറ്റ്  ബ്യൂറോയിലെ  ഭൂരിപക്ഷത്തിന്റെ പിന്തുണ  ലഭിച്ചത്. അതേസമയം പി.ബി തള്ളിയെങ്കിലും യെച്ചൂരിയുടെ  രേഖ ബംഗാള്‍  ഘടകത്തിന്റെ പിന്തുണയോടെ അടുത്ത മാസം കൊല്‍ക്കത്തയില്‍  ചേരുന്ന  കേന്ദ്ര കമ്മറ്റിയുടെ പരിഗണനയ്ക്ക് വെക്കും. രാഷ്ട്രീയ  പ്രമേയത്തിന്റെ  കരടില്‍  അന്തിമ  തീരുമാനമെടുക്കുക  കേന്ദ്രകമ്മറ്റിയാണ്.
പി.ബി തള്ളിയ രാഷ്ട്രീയ രേഖ ജനറല്‍ സെക്രട്ടറിതന്നെ വീണ്ടും അവതരിപ്പിക്കുകയെന്ന അപൂര്‍വ്വ സാഹചര്യത്തിന് ജനുവരി 19 മുതല്‍ 21 വരെ കൊല്‍ക്കത്തയില്‍ നടക്കുന്ന കേന്ദ്ര കേന്ദ്ര കമ്മിറ്റി യോഗം വേദിയാകും.
കേന്ദ്ര കമ്മിറ്റി ചുമതലപ്പെടുത്തിയതനുസരിച്ചാണ് വിഷയത്തില്‍ അഭിപ്രായ സമന്വയമുണ്ടാക്കാന്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പോളിറ്റ് ബ്യൂറോ യോഗം ചേര്‍ന്നത്. എന്നാല്‍ ഇരുപക്ഷവും നിലപാടില്‍ ഉറച്ചുനിന്നതോടെ വിഷയത്തില്‍ ദേശീയ നേതൃത്വത്തില്‍ രൂപപ്പെട്ട ഭിന്നതയ്ക്ക്  പരിഹാരമായില്ല. ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യം രൂപീകരിക്കണമെന്ന യെച്ചൂരിയുടെ നിലപാട് നേരത്തെയും പി.ബി തള്ളിയിരുന്നു.
രാജസ്ഥാനില്‍ മുസ്ലിം മധ്യവയസ്‌കനെ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ചുട്ടുകൊന്ന സംഭവത്തെ പോളിറ്റ്ബ്യൂറോ യോഗം അപലപിച്ചു.
Next Story

RELATED STORIES

Share it