Flash News

കോണ്‍ഗ്രസിന് തിരിച്ചടി:ബൊപ്പയ്യക്കെതിരായ ഹരജി പിന്‍വലിക്കേണ്ടി വന്നു

കോണ്‍ഗ്രസിന് തിരിച്ചടി:ബൊപ്പയ്യക്കെതിരായ ഹരജി പിന്‍വലിക്കേണ്ടി വന്നു
X
ന്യൂഡല്‍ഹി; കര്‍ണാടകത്തില്‍ പ്രോടെം സ്പീക്കറായി ബിഎസ് യെദ്യൂരപ്പയുടെ വിശ്വസ്തന്‍ കെജി ബൊപ്പയ്യയെ നിയമിച്ച നടപടിക്കെതിരെ നല്‍കിയ ഹരജി കോണ്‍ഗ്രസ് പിന്‍വലിച്ചു. ബൊപ്പയ്യയെ കേള്‍ക്കേണ്ടി വരുമെന്നും അതിനായി നോട്ടീസ് അയക്കുമെന്നും കോടതി വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നടപടി. അങ്ങനെ സംഭവിച്ചാല്‍ വിശ്വാസവോട്ടെടുപ്പ് നീളുമെന്നതിനാലാണ് കോണ്‍ഗ്രസ് ഹരജി പിന്‍വലിച്ചത്. അതേസമയം കര്‍ണാടക സഭയിലെ നടപടികള്‍ പ്രാദേശിക ചാനലുകള്‍ വഴി തല്‍സമയം സംപ്രക്ഷണം ചെയ്യണം,സത്യപ്രതിജ്ഞയും വിശ്വാസവോട്ടെടുപ്പും മാത്രമേ അജണ്ടയില്‍ ഉണ്ടാകാവു, സഭയിലെ നടപടികല്‍ റെക്കോഡ് ചെയ്യാന്‍ നിയമസഭാ സെക്രട്ടറിയ്ക്ക് നിര്‍ദേശവും നല്‍കിയാണ് സുപ്രിംകോടതി കേസ് അവസാനിപ്പിച്ചത്.



കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തിനായി കപില്‍ സിബലും അഭിഷേക് സിങ്‌വിയും കോടതിയില്‍ ഹാജരായി. അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്തഗിയും ബിജെപിക്കു വേണ്ടിയും വാദിച്ചു.
പക്ഷപാതം കാട്ടിയതിന് സുപ്രിം കോടതിയുടെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്ന ബോപ്പയ്യയുടെ നിയമനം, വിശ്വാസ വോട്ടെടുപ്പ് അട്ടിമറിക്കാനാണെന്ന് കപില്‍ സിബല്‍ വാദിച്ചു. ഏറ്റവും മുതിര്‍ന്ന എംഎല്‍എയെ പ്രോടെം സ്പീക്കറായി നിയമിക്കണം എന്ന വ്യക്തമായ നിര്‍ദ്ദേശം സുപ്രിംകോടതി ഉത്തരവില്‍ ഇല്ലാത്ത പഴുത് ഉപയോഗിച്ചാണ് മൂന്നു തവണ എംഎല്‍എ ആയ മുന്‍ നിയമസഭാ സ്പീക്കര്‍ കെജി ബോപ്പയ്യയെ ഗവര്‍ണ്ണര്‍ നിയമിച്ചത്. 2010ല്‍ യെദ്യൂരപ്പയ്‌ക്കെതിരെ ബിജെപിയില്‍ കലാപം ഉയര്‍ന്നപ്പോള്‍ 16 എംഎല്‍എമാരെ അയോഗ്യനാക്കിയ വ്യക്തിയാണ് അന്ന് സ്പീക്കറായിരുന്ന കെജി ബൊപ്പയ്യ. സുപ്രിം കോടതി തികഞ്ഞ പക്ഷപാതം എന്നാണ് ആ നടപടിയെ വിശേശിപ്പിച്ചത്. ഇതേ വ്യക്തിയെ നിയമിച്ചത് വിശ്വാസവോട്ടെടുപ്പ് അട്ടിമറിക്കാനാണെന്ന് സംശയിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ആ പദവില്‍ സീനിയര്‍ അല്ലാത്തവരും ഇരുന്നിട്ടുണ്ടെന്ന് ജസ്റ്റിസ് എകെ സിക്രി ചൂണ്ടിക്കാട്ടി. മുതിര്‍ന്ന അംഗമെന്നത് കീഴ്‌വഴക്കമാണ്. നിയമമല്ല. മുതിര്‍ന്ന അംഗത്തെ തന്നെ പരിഗണിക്കണമെന്നില്ലെന്ന് കോടതി നിലപാടെടുത്തു. മുതിര്‍ന്ന അംഗം എന്നു പറയുന്നത് പ്രായത്തില്‍ മുതിര്‍ന്നയാള്‍ എന്നല്ലെന്നും മറിച്ച് സഭയിലെ അയാളുടെ പരിചയം മുന്‍നിര്‍ത്തിയാകണമെന്നും സിങ്‌വി വാദിച്ചു. തുടര്‍ന്ന് ബൊപ്പയ്യയുടെ കളങ്കിത പ്രതിച്ഛായ ഉയര്‍ത്തിയാണ് വാദങ്ങള്‍ നിരത്തിയത്.
Next Story

RELATED STORIES

Share it