കോണ്‍ഗ്രസിന്റെ ബുക്ലെറ്റില് കശ്മീര്‍ 'ഇന്ത്യ അധീന കശ്മീര്‍'-വെട്ടിലായി നേതൃത്വം
BY midhuna mi.ptk4 Jun 2017 5:45 AM GMT
X
midhuna mi.ptk4 Jun 2017 5:45 AM GMT
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉത്തര്‍പ്രദേശ് ഘടകം പുറത്തിറക്കിയ ബുക്ലെറ്റിലെ 'ഇന്ത്യ അധീന കശ്മീര്‍' പരാമര്‍ശം വിവാദമാകുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തില്‍ ഭരണപരാജയങ്ങള്‍ ചൂണ്ടികാണിച്ച് രാജ്യസഭയിലെ കോണ്‍ഗ്രസ് നേതാവ് ആസാദ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്ത ബുക്ലെറ്റിലാണ് പരാമര്‍ശമുള്ളത്. സംഭവത്തിനെതിരെ ഭരണകക്ഷികളും സാമൂഹിക മാധ്യമങ്ങളും വിമര്‍ശനവുമായി രംഗത്തെത്തി.
മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ ഭരണ പരാജയം, ദേശീയ സുരക്ഷയിലെ വീഴ്ച, പാകിസ്താനും ചൈനയുമായുള്ള ബന്ധം വഷളായത് തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പുറത്തിറക്കിയ ബുക്ലെറ്റിലെ ഇന്ത്യയുടെ മാപ്പിലാണ് കശ്മീരിനെ 'ഇന്ത്യ അധീന കശ്മീര്‍' എന്ന് പരാമര്‍ശിച്ചത്.
സംഭവത്തില്‍ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ബിജെപി രംഗത്തെത്തി. കോണ്‍ഗ്രിസിന്റേത് ക്ഷമിക്കാവുന്ന തെറ്റല്ലെന്നും പാകിസ്താന്റെ ഭാഷയാണോ കോണ്‍ഗ്സ് സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് ചോദിച്ചു.
അതേസമയം, സംഭവത്തില്‍ മാപ്പ് പറഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. പ്രിന്റിങില്‍ വന്ന പിശകാണെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതുമായി കോണ്‍ഗ്രസ് നേതാവ് അജയ് മാക്കന് പറഞ്ഞു.
Next Story
RELATED STORIES
റിയാസ് മൗലവി വധം: ജനകീയ കണ്വന്ഷന് അനുമതി നിഷേധിച്ച് പോലിസ്
18 April 2024 12:52 PM GMTകോഴിക്കോട് ഐസിയു പീഡനക്കേസ്; അതിജീവിത കമ്മിഷണർ ഓഫീസിന് മുമ്പിൽ സമരം...
18 April 2024 12:35 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളി യുവതിയെ മോചിപ്പിച്ചു
18 April 2024 12:31 PM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT