കോണ്‍ഗ്രസിന്റെ കൈകളില്‍ മുസ് ലിംകളുടെ രക്തമുണ്ട്: സല്‍മാന്‍ ഖുര്‍ഷിദ്
BY ajay G.A.G24 April 2018 2:32 PM GMT
X
ajay G.A.G24 April 2018 2:32 PM GMT
അലിഗഢ്: കോണ്‍ഗ്രസിന്റെ കൈകളില്‍ രക്തം പുരണ്ടിട്ടുണ്ടെന്ന് മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്. അലിഗഢ് സര്‍വകലാശാലയിലെ ഒരു ചടങ്ങില്‍ സംസാരിക്കവെയാണ് സ്വന്തം പാര്‍ട്ടിയെ പ്രതിക്കൂട്ടിലാക്കുന്ന പ്രസ്താവന അദ്ദേഹം നടത്തിയത്.
മുസ്്‌ലിംകളുടെ ചോര കൈകളില്‍ നിന്ന് കോണ്‍ഗ്രസ് എങ്ങനെ കഴുകിക്കളയും എന്ന ഒരു വിദ്യാര്‍ഥിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ഖുര്‍ഷിദ്.
ഇതൊരു രാഷ്ട്രീയ പ്രശ്‌നമാണ്. ഞങ്ങളുടെ കൈകളില്‍ ചോരയുണ്ട്. ഞാനും കോണ്‍ഗ്രസിന്റെ ഭാഗമാണ്. അതിനാല്‍ അതു പറയാന്‍ എന്നെ അനുവദിക്കുക. ഞങ്ങളുടെ കൈകളില്‍ പുരണ്ട ചോര കാണിച്ചുതരാന്‍ ഞങ്ങള്‍ ഒരുക്കമാണ് - അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഭരണകാലത്ത് നിരവധി വര്‍ഗീയ കലാപങ്ങള്‍ നടന്നുവെന്നും ബാബറി മസ്ജിദിനകത്ത് രാമവിഗ്രഹം കൊണ്ടുവച്ചതും മസ്ജിദ് പൊളിച്ചതും കോണ്‍ഗ്രസ് സര്‍ക്കാര്‍ രാജ്യം ഭരിച്ചുകൊണ്ടിരുന്നപ്പോഴായിരുന്നുവെന്നുമാണ് വിദ്യാര്‍ഥി ചൂണ്ടിക്കാണിച്ചത്. കോണ്‍ഗ്രസിന്റെ കൈകളില്‍ മുസ്്‌ലിംകളുടെ രക്തംപുരണ്ട രക്തം എന്ത് വാക്കുകള്‍ കൊണ്ട് കഴുകിക്കളയും എന്നായിരുന്നു ചോദ്യം. അതിനുള്ള മറുപടിയിലായിരുന്നു ഖുര്‍ഷിദിന്റെ കുറ്റസമ്മതം. ചടങ്ങില്‍ മുഖ്യാതിഥിയായിരുന്നു അദ്ദേഹം.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT