Flash News

കോണ്‍ഗ്രസിനെ വെട്ടിലാക്കി കാംബ്രിജ് അനലിറ്റിക്കയുടെ ഓഫിസില്‍ കൈപ്പത്തി പോസ്റ്റര്‍

കോണ്‍ഗ്രസിനെ വെട്ടിലാക്കി കാംബ്രിജ് അനലിറ്റിക്കയുടെ ഓഫിസില്‍ കൈപ്പത്തി പോസ്റ്റര്‍
X


ലണ്ടന്‍ : ഫെയ്‌സ്ബുക്ക് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ത്തിയ ബ്രിട്ടീഷ് രാഷ്ട്രീയ കണ്‍സള്‍ട്ടിംഗ് കമ്പനി കാംബ്രിജ് അനലിറ്റിക്കയുടെ ഓഫിസില്‍ കോണ്‍ഗ്രസിന്റെ പോസ്റ്റര്‍. കേംബ്രിഡ്ജ് അനലിറ്റിക്ക കോണ്‍ഗ്രസുമായി സഹകരിച്ചിരുന്നുവെന്ന വെളിപ്പെടുത്തല്‍ പുറത്തു വന്നതിന് തൊട്ടുപിന്നാലെയാണ് ബിബിസിയ്ക്കായി തയ്യാറാക്കിയ ഒരു ഡോക്യുമെന്ററി ചിത്രത്തില്‍ കമ്പനിയുടെ ഓഫിസിനുള്ളില്‍ കോണ്‍ഗ്രസ് പോസ്റ്റര്‍ തൂക്കിയത്് ചിത്രീകരിക്കപ്പെട്ടിട്ടുള്ളതായി കണ്ടെത്തുന്നത്്. സീക്രട്ട്‌സ് ഓഫ് സിലിക്കണ്‍ വാലി എന്ന ഡോക്യുമെന്ററി പരമ്പരയുടെ രണ്ടാം ഭാഗമായ ദ പെര്‍സ്വേഷന്‍ മെഷീനിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കുന്ന രംഗമുള്ളത്്. മാധ്യമപ്രവര്‍ത്തകനായ ജാമി ബാര്‍്ട്‌ലെറ്റ് കാംബ്രിജ് അനലിറ്റിക്കയുടെ പുറത്താക്കപ്പെട്ട സിഇഒ അലക്‌സാണ്ടര്‍ നിക്‌സിനെ കണ്ടുമുട്ടുന്ന രംഗത്തിന്റെ പശ്ചാത്തലത്തിലാണ് Development For All (വികസനം എല്ലാവര്‍ക്കും) എന്ന മുദ്രാവാക്യത്തോടെയുള്ള കൈപ്പത്തി ചിത്രമടങ്ങിയ പോസ്റ്റര്‍ കാണപ്പെടുന്നത്.
ജനങ്ങളുടെ രാഷ്ട്രീയ ചിന്താഗതികളെപ്പോലും സ്വാധീനിക്കാന്‍ കഴിവുള്ള സിലിക്കണ്‍വാലി സംരംഭങ്ങളെക്കുറിച്ചുള്ളതാണ് പെര്‍സ്വേഷന്‍ മെഷീന്‍ എന്ന ചിത്രം. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചതിന് പിന്നില്‍ സാങ്കേതികവിദ്യയുടെ പങ്കിനെപ്പറ്റിയാണ് ചിത്രം പരിശോധിക്കുന്നത്. ഡോക്യുമെന്ററിയില്‍ തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ ബാര്‍ട്‌ലെറ്റ് എത്തുമ്പോള്‍ അലക്‌സാണ്ടര്‍ നിക്‌സ് സ്വീകരിക്കുന്നതാണ് രംഗം. അനലിറ്റിക്കയുടെ ഓഫിസില്‍ കമ്പനിയുടെ ഒരു പ്രമുഖ ഉപയോക്താവ് എന്ന നിലയില്‍ അഭിമാനപൂര്‍വം തൂക്കിയിട്ടിട്ടുള്ളതാണ് കോണ്‍ഗ്രസിന്റെ പോസ്റ്റര്‍.
Next Story

RELATED STORIES

Share it