Flash News

കോണ്‍ഗ്രസിനെ ബിജെപിയ്ക്കെതിരായ ദേശീയ സഖ്യത്തില്‍ ചേര്‍ക്കാനാകില്ലെന്ന് പിണറായി വിജയന്‍

കോണ്‍ഗ്രസിനെ ബിജെപിയ്ക്കെതിരായ ദേശീയ സഖ്യത്തില്‍ ചേര്‍ക്കാനാകില്ലെന്ന് പിണറായി വിജയന്‍
X


തൃശൂര്‍: നവലിബറല്‍ സാമ്പത്തിക നയങ്ങളുടെ വക്താക്കളായ കോണ്‍ഗ്രസിനെ അതേനയങ്ങള്‍ പിന്തുടരുന്ന ബിജെപിയ്്‌ക്കെതിരായ ദേശീയ സഖ്യത്തില്‍ ചേര്‍ക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നയങ്ങളില്‍ വ്യക്തതയുള്ള മതനിരപേക്ഷ ചിന്താഗതിയുള്ള പാര്‍ട്ടികളുമായേ സിപിഎം രാഷ്ട്രീയ സഖ്യമുണ്ടാക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. സിപിഎം തൃശൂര്‍ ജില്ലാ സമ്മേളനം തൃപ്രയാറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അഴിമതിക്കും മതേതരത്വത്തിനും വേണ്ടി വാതോരാതെ സംസാരിച്ചിരുന്ന കോണ്‍ഗ്രസിന് അതൊന്നും ഇനി അവകാശപ്പെടാനാകാത്ത സാഹചര്യമാണുള്ളത്. കൃത്യമായ കോര്‍പ്പറേറ്റ് വിധേയത്വം കാണിച്ചതിലൂടെയാണ് കേന്ദ്രത്തില്‍ ബിജെപിക്ക് വീണ്ടും അരങ്ങത്തെത്താന്‍ കോണ്‍ഗ്രസ് വഴിയൊരുക്കിയതെങ്കില്‍ അതേ നയങ്ങള്‍ അനസ്യൂതം നടപ്പാക്കി കോണ്‍ഗ്രസിനെ കവച്ചുവെക്കുകയാണ് ബിജെപി ചെയ്തുകൊണ്ടിരിക്കുന്നത്. ശരിയായ രാഷ്ട്രീയ നിലപാടുകള്‍ക്ക് അനുസരിച്ചാകണം ഭരണതലത്തില്‍ കൂട്ടുകെട്ടുകള്‍ വേണ്ടത്. ശരിയായ നയങ്ങള്‍ പിന്തുടരുന്നവരുമായി ചേര്‍ന്ന് കൂട്ടുകെട്ടുണ്ടാക്കിയാലേ ബിജെപിക്കെതിരെ അന്തിമ വിജയം നേടാനാകൂ. സിപിഎം സമ്മേളനങ്ങളുടെ താഴേത്തട്ടുമുതല്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുമെന്നും ദേശീയ സമ്മേളനത്തില്‍ പ്രസക്തമായ നിലപാട് രൂപപ്പെടുമെന്നും പിണറായി പറഞ്ഞു.
സിപിഎം കേന്ദ്ര സെക്രട്ടറിയേറ്റംഗം എ വിജയരാഘവന്‍, കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍, മന്ത്രിമാരായ തോമസ് ഐസക്, എ സി മൊയ്തീന്‍, സി രവീന്ദ്രനാഥ്, പി കെ ബിജു എംപി, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, ആനത്തലവട്ടം ആനന്ദന്‍, പി കെ ഗുരുദാസന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it