കോണ്‍കകാഫ് ചാംപ്യന്‍സ് ലീഗ്: ക്ലബ്ബ് അമേരിക്കയ്ക്ക് ഡബിള്‍

മെക്‌സിക്കോ സിറ്റി: ലാറ്റിനമേരിക്കന്‍ ക്ലബ്ബുകള്‍ അണിനിരന്ന കോണ്‍കകാഫ് ചാംപ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ മെക്‌സിക്കോയി ല്‍ നിന്നുള്ള ക്ലബ്ബ് അമേരിക്കയ്ക്കു കിരീടം. തുടര്‍ച്ചയായി രണ്ടാം വര്‍ഷമാണ് ക്ലബ്ബ് അമേരിക്ക കിരീടത്തില്‍ മുത്തമിടുന്നത്. ഈ വിജയത്തോടെ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഫിഫ ക്ലബ്ബ് ലോകകപ്പിന് മെക്‌സിക്കന്‍ ടീം യോഗ്യത നേടി.
ഇരുപാദങ്ങളിലുമായി നടന്ന കലാശക്കളിയില്‍ നാട്ടുകാരായ ടൈഗ്രസിനെ ക്ലബ്ബ് അമേരിക്ക 4-1നു തകര്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന രണ്ടാംപാദത്തില്‍ 2-1നാണ് ക്ലബ്ബ് അമേരിക്ക ടൈഗ്രസിനെ കീഴടക്കിയത്. ആദ്യപാദത്തില്‍ ക്ലബ്ബ് അമേരിക്ക 2-0 നു ജയിച്ചിരുന്നു.
രണ്ടാംപാദത്തില്‍ ഒരു ഗോളിനു പിറകില്‍നിന്ന ശേഷമാണ് ക്ലബ്ബ് അമേരിക്ക വിജയത്തിലേക്കു പൊരുതിക്കയറിയത്. 39ാം മിനിറ്റി ല്‍ ആന്ദ്രെ പിയറെ ഗിഗ്‌നാക്കാണ് ടൈഗ്രസിനായി വലകുലുക്കിയത്. 65ാം മിനിറ്റില്‍ മൈക്കല്‍ അരോയോയിലൂടെ ഒപ്പമെത്തിയ ക്ലബ്ബ് അമേരിക്ക 87ാം മിനിറ്റില്‍ ഒസ്‌വാല്‍ഡോ സാഞ്ചസിലൂടെ വിജയഗോള്‍ കണ്ടെത്തി.
Next Story

RELATED STORIES

Share it