malappuram local

കോഡൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഗ്രീഷ്‌മോല്‍സവത്തിന് തുടക്കം



കോഡൂര്‍:'കുട്ടികളോടൊത്തുകൂടാം... വൃത്തിയുള്ള ലോകമൊരുക്കാം' എന്ന സന്ദേശത്തില്‍ കോഡൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഗ്രീഷ്‌മോല്‍സവം ആരംഭിച്ചു. സംസ്ഥാന ശുചിത്വമിഷന്റെ എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം’ എന്നനയം വിദ്യാര്‍ഥികളിലെത്തിക്കാനുദ്ദേശിച്ചാണ് ഗ്രീഷ്‌മോല്‍സവ ക്യംപ് സംഘടിപ്പിക്കുന്നത്. ത്രിദിനക്യാംപിലെ ഓരോ ദിവസത്തേയും ചക്ക, മാങ്ങ, തേങ്ങ എന്ന പേരിലാണ് വിളിക്കുക. തദ്ദേശ സ്വയം ഭരണം, ആരോഗ്യം, വിദ്യാഭ്യാസം, അഭ്യന്തരം എന്നീവകുപ്പുകളുടെ സഹകരണത്തിലാണ് സംസ്ഥാന ശുചിത്വമിഷന്‍ ആസൂത്രണം ചെയ്ത ക്യാംപ് നടക്കുന്നത്. പ്രാദേശികമായി ലഭിക്കുന്ന വിഷരഹിത ആഹാരരീതി പ്രോല്‍സാഹിപ്പിക്കുക, പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഇല്ലാതാക്കുന്നതിനുമുള്ള പരിശീലനം, മാരകരോഗങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം, പാഴ്‌വസ്തുകളുടെ പുനരുപയോഗം, നഷ്ടടപ്പെട്ട്‌പോയ നാടന്‍കലകളുടെ അവതരണം തുടങ്ങിയവ ക്യാംപിന്റെ ഭാഗമാണ്. ചെമ്മങ്കടവ് ഗവ. മാപ്പിള യുപി സ്‌കൂളില്‍ നടക്കുന്ന ക്യാംപ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി പി ഷാജി ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് കെ രമാദേവി അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ എം ടി ബഷീര്‍, കെ എം സുബൈര്‍, സജ്‌നാമോള്‍ ആമിയന്‍, അംഗങ്ങളായ കെ മുഹമ്മദലി, പി അഹമ്മദ്കുട്ടി, പരി ശിവശങ്കന്‍, ജില്ലാ കോ-ഓഡിനേറ്റര്‍ ഇ കമറുദ്ദീന്‍, പഞ്ചായത്തുതല റിസോഴ്‌സ്‌പെഴ്‌സന്‍ പി പി അബ്ദുല്‍ നാസര്‍ സംസാരിച്ചു.  മറ്റ് ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളും ഉദ്യോഗസ്ഥരും അധ്യാപകരും ക്യാംപിന് നേതൃത്വം നല്‍കി. ക്യാംപ് നാളെ സമാപിക്കും.
Next Story

RELATED STORIES

Share it