Flash News

കോട്ടും സൂട്ടുമിട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് പരേഡില്‍ ഇന്ത്യന്‍ വനിതകള്‍ ഇറങ്ങും; സാരി ഉപേക്ഷിക്കാന്‍ നിര്‍ദേശം

കോട്ടും സൂട്ടുമിട്ട് കോമണ്‍വെല്‍ത്ത് ഗെയിംസ് പരേഡില്‍ ഇന്ത്യന്‍ വനിതകള്‍ ഇറങ്ങും; സാരി ഉപേക്ഷിക്കാന്‍ നിര്‍ദേശം
X


ന്യൂഡല്‍ഹി:2018 കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഉദ്ഘാടന ദിന പരേഡില്‍ ഇന്ത്യന്‍ വനിതകള്‍ അണിനിരക്കുക കോട്ടും സൂട്ടുമണിഞ്ഞ്. ഇതുവരെ തുടര്‍ന്നുവന്നിരുന്ന സാരി ഇത്തവണ ഉണ്ടാവില്ലെന്ന വിവരം ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ഏപ്രില്‍ നാലിന് ആസ്‌ത്രേലിയയിലെ ഗോള്‍ഡ് കോസ്റ്റിലാണ് ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക.
നേവി ബ്ലൂ നിറത്തിലുള്ള കോട്ടും സ്യൂട്ടുമായിരിക്കും ഇന്ത്യന്‍ പുരുഷവനിതാ താരങ്ങള്‍ അണിയുക. വനിതാ താങ്ങളുടെ താല്‍പര്യവും സൗകര്യവും കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഒളിംപിക് അസോസിയേഷന്‍ സെക്രട്ടറി ജനറല്‍ രാജീവ് മേത്ത പറഞ്ഞു. നാല് മണിക്കൂറോളം നീണ്ട് നില്‍ക്കുന്ന ഉദ്ഘാടന ചടങ്ങില്‍ സാരി അണിഞ്ഞ്് നില്‍ക്കുന്നത് ഏറെ ബുദ്ധിമുട്ട് സൃഷ്ടക്കുന്നുണ്ടെന്ന് പ്രതികരണം ലഭിച്ചിരുന്നു. അതിനാലാണ് പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും ഒരേ വേഷം നിര്‍ദേശിച്ചതെന്നും രാജീവ് മേത്ത കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it