malappuram local

കോട്ടയ്ക്കല്‍ 13 ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ക്ക് ഭരണാനുമതി

കോട്ടയ്ക്കല്‍: നിയോജക മണ്ഡലത്തില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയ 13 മനോഹരമായ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളാണ് ഉടന്‍ യാഥാര്‍ത്യമാവുക.

എംപി അബ്ദു സമദ് സമദാനി എംഎല്‍എയുടെ ആസ്തി വികസന പദ്ധതി ഫണ്ട് ഉപയോഗിച്ചാണ് മണ്ഡലത്തിലെ പ്രധാന ഇടങ്ങളിലെല്ലാം പദ്ധതി നടപ്പിലാക്കുക.എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് പദ്ധതിക്ക് 6481800 രൂപയുടെ സര്‍ക്കാര്‍ ഭരണാനുമതി ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞു.ഇതിന്റെ ആദ്യ പടിയായി കോട്ടയ്ക്കല്‍ നഗരസഭയിലെ സര്‍ഹിന്ദ് നഗറിലും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലെ രാങ്ങാട്ടൂരിലും നിര്‍മിക്കുന്ന സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറിന്റെ നിര്‍മാണം ഉടന്‍ പൂര്‍ത്തിയാവും.
തീര്‍ത്തും പരിസ്ഥിതി സൗഹൃദ രീതിയില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട്ബസ് ഷെല്‍ട്ടറുകളില്‍ മൊബൈല്‍ ചാര്‍ജറുകളും,എഫ്എം റേഡിയോയും ഇറ്റര്‍നെറ്റ് വൈഫൈ മോഡവും സൗരോര്‍ജമുപയോഗിച്ചാണ് പ്രവര്‍ത്തിപ്പിക്കുക.
ഇതിനെല്ലാം പുറമേ സര്‍ക്കാര്‍ തലത്തിലുള്ള അറിയിപ്പുകളും മറ്റും പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടി പ്രത്യേക യുഎസ്ബി ഓഡിയോ സംവിധാനവും സ്മാര്‍ട്ട് ബസ് ഷെല്‍ട്ടറുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ കാത്തിരിപ്പ് കേന്ദ്രത്തിന്റ്റെയും നിര്‍മാണ ചുമതല പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ ഏജന്‍സിയായ പ്രതീക്ഷ ബസ് ഷെല്‍ട്ടേര്‍സാണ് ഏറ്റെടുത്തിട്ടുള്ളത്.
Next Story

RELATED STORIES

Share it