കോട്ടയത്ത് 1000 റിബാവൈറിന്‍ ഗുളികകള്‍ എത്തിച്ചു

കോട്ടയം: നിപാ വൈറസ് നേരിടുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ 1000 റിബാവൈറിന്‍ ഗുളികകള്‍ എത്തിച്ചിട്ടുണ്ടെന്ന് സൂപ്രണ്ട് ഡോ. ടി കെ വിജയകുമാര്‍. ആവശ്യമെങ്കില്‍ ഇവ രോഗലക്ഷണമുള്ളവര്‍ക്ക് വിതരണം ചെയ്യും. വൈറസ് ബാധ തടയുന്നതിന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രതിരോധപ്രവര്‍ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രിയില്‍ ജോലിചെയ്യുന്നവരുടെ സുരക്ഷയ്ക്കുള്ള സാമഗ്രികളെല്ലാം എത്തിച്ചുവരികയാണ്. ഡോ. സജിത്കുമാറിന്റെ നേതൃത്വത്തി ല്‍ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ജീവനക്കാര്‍ക്കും പ്രത്യേക ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നുണ്ട്. നിപാ വൈറസ് ബാധയെന്ന സംശയത്തിന്റെ പേരില്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രത്യേക നിരീക്ഷണത്തില്‍ ചികില്‍സയില്‍ കഴിയുന്ന പേരാമ്പ്ര സ്വദേശിയുടെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. ഇദ്ദേഹത്തിന്റെ രക്തസാംപിള്‍ ദൂതന്‍ മുഖേന മണിപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഫലം ലഭിക്കാന്‍ 10 മണിക്കൂറെങ്കിലുമെടുക്കും. ഇത് ലഭിച്ചെങ്കില്‍ മാത്രമേ വൈറസ് ബാധയുണ്ടോയെന്നു സ്ഥിരീകരിക്കാന്‍ കഴിയൂ. ഇദ്ദേഹത്തിന്റെ പനി ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുള്ള കോഴിക്കോട്ടെ ആശുപത്രിയില്‍നിന്നുള്ള നഴ്‌സിങ് വിദ്യാര്‍ഥിയുടെ നിലയിലും വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it