Kottayam

കോട്ടയത്ത് മൂന്നംഗ മോഷണ സംഘം അറസ്റ്റില്‍

കോട്ടയം: കടകളുടെ പൂട്ടുപൊളിച്ചും വീടുകള്‍ കുത്തിത്തുറന്നും മോഷണം നടത്തുന്ന മുന്നംഗ സംഘത്തെ കോട്ടയം വെസ്റ്റ്് പോലിസ് പിടികൂടി. കാഞ്ഞിരപ്പള്ളി കാളകെട്ടി കൊട്ടാരമറ്റം നസീര്‍ (29), തിരുവനന്തപുരം മെഡിക്കല്‍ കോളജിനു സമീപം കാറക്കോണം ആയില്ല്യം വീട്ടില്‍ വിനോദ് (26), തിരുവനന്തപുരം കിളിമാനൂര്‍ വിളയില്‍ പ്രസാദ് ഭവനില്‍ ശിവപ്രസാദ് (30) എന്നിവരെയാണു പോലിസ് പിടികൂടിയത്.തിരുനക്കര ക്ഷേത്രത്തിനു സമീപം പൂക്കട നടത്തുന്ന അജിത്തി(ഷിബു)ന്റെ വീട്ടില്‍ നിന്ന് 15000 രൂപയും ലോട്ടറി കച്ചവടക്കാരനായ സതീഷിന്റെ വീട്ടില്‍ നിന്ന് സതീഷിനു ചികില്‍സക്കായി മുഖ്യമന്ത്രിയുടെ ജനനസമ്പര്‍ക്ക പരിപാടിയിലൂടെ അപേക്ഷിച്ച് ലഭിച്ച 6000 രൂപ, ക്ഷേത്രത്തിനു സമീപമുള്ള തുണിക്കടയുടെ പൂട്ടുപൊളിച്ച് അകത്തു കടന്ന് 2000 രൂപ, നാഗമ്പടത്തിനു സമീപം ബേക്കറിക്കട പൊളിച്ച് 2000 രൂപ, പുതുപ്പള്ളിയിലുള്ള തുണിക്കട കുത്തിപ്പൊളിച്ച് 3000 രൂപ എന്നിവ ഇവര്‍ മോഷ്ടിച്ചു.

ഇതിനു പുറമെ മണര്‍കാട്, ഏറ്റുമാനൂര്‍ എന്നിവടങ്ങളിലായി നിരവധി കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തിയത് മുന്നംഗ സംഘമാണെന്നു പോലിസ് പറഞ്ഞു. നസീര്‍ ഏറ്റുമാനൂര്‍, ചിങ്ങവനം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് എന്നീ സ്റ്റേഷനുകളില്‍ നിരവധി മേഷണ കേസുകളില്‍ പ്രതിയാണ്. ഈ കേസുകളില്‍ നസീര്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. വിനോദ് മോഷണ കേസില്‍ പ്രതിയായി തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമില്‍ കിടന്നിട്ടുണ്ട്.

ശിവപ്രസാദ്് തിരുവനന്തപുരത്തു നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ജില്ലാ പോലിസ് മേധാവി എസ് സതീഷ് ബിനോയുടെ നിര്‍ദേശത്തെ തുടര്‍ന്ന് കോട്ടയം ഡിവൈ.എസ്.പി വി അജിത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ അന്വേഷണത്തിലാണു പ്രതികള്‍ വലയിലായത്. അന്വേഷണ സംഘത്തില്‍ വെസ്റ്റ് സി.ഐ ഗിരീഷ് പി സാരഥി, വെസ്റ്റ് എസ്.ഐ ടി ആര്‍ ജിജു, ഷാജി കുര്യാക്കോസ്, ജയകുമാര്‍ എം കെ, അനില്‍കുമാര്‍, അശോകന്‍, ഷാഡോ പോലിസുകാരായ പി എന്‍ മനോജ്, പ്രതീഷ് രാജ് എന്നിവര്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it