Flash News

കോട്ടയത്ത് വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍

കോട്ടയത്ത് വെള്ളിയാഴ്ച ബിജെപി ഹര്‍ത്താല്‍
X


കോട്ടയം: കുമരകത്ത് ബിജെപി പഞ്ചായത്ത് അംഗത്തെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് കോട്ടയം ജില്ലയില്‍ വെള്ളിയാഴ്ച
ഹര്‍ത്താലിന് ബിജെപി ആഹ്വാനം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പഞ്ചായത്ത് അംഗം പികെ സേതുവിനാണ് മര്‍ദ്ദനമേറ്റത്. മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ അഞ്ചംഗ സംഘം പഞ്ചായത്ത് പടിക്കല്‍ വച്ച് സേതുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ സേതു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎം ആണെന്ന് ബിജെപി ആരോപിച്ചു. എന്നാല്‍, ആരോപണം തള്ളി സിപിഎം രംഗത്തെത്തി.
Next Story

RELATED STORIES

Share it