കോട്ടയത്ത് ചികില്‍സയിലുള്ള പേരാമ്പ്ര സ്വദേശിക്ക് നിപായില്ല

ആര്‍പ്പൂക്കര (കോട്ടയം): നിപാ വൈറസ് ബാധ സംശയിച്ച് കോട്ടയം മെഡിക്കല്‍ ആശുപത്രിയിലെ മെഡിസിന്‍ ക്രിട്ടിക്കല്‍ കെയര്‍ യൂനിറ്റില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്ന പേരാമ്പ്ര സ്വദേശിയായ 57കാരന് നിപാ വൈറസ് ബാധയില്ലെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാവിലെ 10നു മണിപ്പാലില്‍ നിന്നും പരിശോധനാ ഫലം കോട്ടയം ഡിഎംഒ ഓഫിസില്‍ ലഭിക്കുകയും അവിടെ നിന്നു മെഡിക്കല്‍ കോളജ് അധികൃതരെ അറിയിക്കുകയുമായിരുന്നു.
ബുധനാഴ്ച രാവിലെ 11നാണ് കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ 57കാരന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മെഡിസിന്‍ ഒപിയില്‍ ചികില്‍സ തേടിയെത്തിയത്.
കടുത്തുരുത്തിയില്‍ ഒരു വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുക്കുന്നതിനാണ് കോഴിക്കോട്ടു നിന്നു ട്രെയില്‍ മാര്‍ഗം കോട്ടയത്തും തുടര്‍ന്ന് കടുത്തുരുത്തിയിലും എത്തിയത്.
അവിടെ എത്തിയപ്പോഴാണ് പനിയും ശ്വാസംമുട്ടലും കൂടിയത്. ഉടനെത്തന്നെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുകയായിരുന്നു.
Next Story

RELATED STORIES

Share it