കോട്ടയത്ത് ഇന്ന് ജനകീയ ഐക്യദാര്‍ഢ്യ സദസ്സ്

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതിയില്‍ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീ സമൂഹം കൊച്ചിയില്‍ ഹൈക്കോടതി ജങ്ഷനില്‍ നടത്തിവരുന്ന ഉപവാസ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോട്ടയത്തെ സാംസ്‌കാരിക പ്രവര്‍ത്തകരും വിവിധ സാമൂഹിക-രാഷ്ട്രീയ സംഘടനകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ചേര്‍ന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. കോട്ടയത്ത് ഗാന്ധി സ്‌ക്വയറില്‍ ഇന്നു വൈകീട്ട് 4 മുതല്‍ സംഘടിപ്പിച്ചിരിക്കുന്ന ഐക്യദാര്‍ഢ്യ സദസ്സില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള ജനവിഭാഗങ്ങള്‍ പങ്കെടുക്കും. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചറല്‍ കോ-ഓപറേഷന്‍ ആന്റ് ഫ്രണ്ട്ഷിപ്പി (ഇസ്‌കഫ്)ന്റെയും യുവകലാസാഹിതിയുടെയും ആഭിമുഖ്യത്തിലാണ് ഐക്യദാര്‍ഢ്യ സദസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.

Next Story

RELATED STORIES

Share it