Flash News

കോട്ടയത്തെ ദുരഭിമാന കൊല: പോലിസിന്റെ ഭാഗത്ത് വീഴ്ച; പ്രതികള്‍ രക്ഷപ്പെട്ടു

കോട്ടയത്തെ ദുരഭിമാന കൊല: പോലിസിന്റെ ഭാഗത്ത് വീഴ്ച; പ്രതികള്‍ രക്ഷപ്പെട്ടു
X
മന്നാനം: കോട്ടയം മന്നാനത്ത് പ്രണയവിവാഹത്തിന്റെ പേരില്‍ ഭാര്യയുടെ വീട്ടുകാര്‍ തട്ടികൊണ്ടുപോയ കെവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോലിസിന്റെ ഭാഗത്ത് ഗുരുതര വീഴ്ചയെന്ന് റിപോര്‍ട്ട്.പരാതി ലഭിച്ചിട്ടും നടപടിയെടുക്കുന്നതില്‍ പോലിസ് വീഴ്ച വരുത്തിയെന്നാണ് പ്രധാന ആരോപണം. പോലിസ് കൈക്കൂലി വാങ്ങി കേസൊതുക്കാന്‍ ശ്രമിച്ചെന്ന ആരോപണം കെവിന്റെ സുഹൃത്ത് കഴിഞ്ഞ ദിവസം ചാനലിലൂടെ വ്യക്തമാക്കിയിരുന്നു. കൈക്കൂലി കൊടുത്തെന്ന് കെവിന്റെ ഭാര്യാ സഹോദരന്‍ വെളിപ്പെടുത്തിയെന്നാണ് സുഹൃത്ത് ബാബു പറഞ്ഞത്.കെവിനെ കാണാനില്ലെന്ന് പറഞ്ഞ് പരാതിയുമായെത്തിയ ബന്ധുക്കളെ സ്‌റ്റേഷനിലെത്തിയ എസ്‌ഐ അവഹേളിച്ചെന്നും അദ്ദേഹം പറഞ്ഞു.ഭാര്യ നീനു നല്‍കിയ പരാതിയും അവഗണിച്ചു.ഇന്നലെ പകല്‍ മുഴുവന്‍ ഇക്കാര്യം ആവശ്യപ്പെട്ട് നീനു പോലിസ് സ്‌റ്റേഷനില്‍ ഇരുന്നു.എന്നിട്ടും നടപടിയുണ്ടായില്ലെന്നും പറയുന്നു.



വിഷയത്തില്‍ കോട്ടയം ഡിവൈഎസ്പി നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന റിപോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവരുന്നത്.എസ് ഐ കൃത്യസമയത്ത് പരാതിയില്‍ നടപടി സ്വീകരിച്ചില്ലെന്നാണ് ഡിവൈഎസ്പിയുടെ റിപോര്‍ട്ടിലുള്ളത്.
അതിനിടെ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിലാണ് തട്ടികൊണ്ടുപോവല്‍ നടന്നതെന്ന വിവരവും പുറത്തുവരുന്നുണ്ട്.പ്രതികള്‍ 12 പേരുണ്ടെന്നും ഇവര്‍ തെങ്കാശിയിലേക്ക് രക്ഷപ്പെട്ടതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്.
Next Story

RELATED STORIES

Share it