Flash News

കോട്ടയം പോലിസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം



തിരുവനന്തപുരം: അഖില എന്ന ഹാദിയ വീട്ടുതടങ്കലിലാണെന്ന പരാതിയെക്കുറിച്ച് അന്വേഷിച്ച് വിശദീകരണം സമര്‍പ്പിക്കണമെന്ന ഉത്തരവു പാലിക്കാത്ത കോട്ടയം ജില്ലാ പോലിസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം. മതിയായ സമയം നല്‍കിയിട്ടും റിപോര്‍ട്ട് നല്‍കാത്ത പോലിസ് മേധാവിയുടെ നടപടി നിര്‍ഭാഗ്യകരമാണെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍കുമാര്‍ ഇടക്കാല ഉത്തരവില്‍ പറഞ്ഞു. സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് ഹാദിയയെ വീട്ടുതടങ്കലിലാക്കിയെന്ന് ആരോപിച്ച് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫയല്‍ ചെയ്ത കേസ് ഇന്നലെ പരിഗണനയ്‌ക്കെടുത്തപ്പോഴായിരുന്നു കമ്മീഷന്റെ നിരീക്ഷണം. വിഷയം സുപ്രിംകോടതിയുടെയും ഹൈക്കോടതിയുടെയും പരിഗണനയിലാണെന്ന് അഖിലയുടെ പിതാവ് അശോകന്‍ കമ്മീഷനെ രേഖാമൂലം അറിയിച്ചു. കേസ് ഒക്‌ടോബര്‍ 24ന് കോട്ടയത്ത് നടക്കുന്ന സിറ്റിങില്‍ പരിഗണിക്കും..
Next Story

RELATED STORIES

Share it