kannur local

കോട്ടയം പഞ്ചായത്തില്‍ മാതൃകാ സംഘടനയാവും: എസ്ഡിപിഐ

കൂത്തുപറമ്പ്: മൂന്നു വര്‍ഷത്തിനുള്ളില്‍ കോട്ടയം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടന വ്യാപിപ്പിക്കാനും ജനകീയ വിഷയങ്ങളില്‍ കൂടുതല്‍ ഇടപെടാനും എസ്ഡിപിഐ പഞ്ചായത്ത് സമ്മേളനം തീരുമാനിച്ചു.കൂത്തുപറമ്പ് വ്യാപാര ഭവനില്‍ നടന്ന സമ്മേളനം മണ്ഡലം പ്രസിഡന്റ്് കെ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. റഷീദ് മൗവ്വേരി റിപോര്‍ട്ട് അവതരിപ്പിച്ചു.
ജില്ലാ ഉപാധ്യക്ഷന്‍ സി കെ ഉമര്‍ മാസ്റ്റര്‍ പ്രഭാഷണം നടത്തി. പി കെ മുഹമ്മദലി(പ്രസിഡന്റ്). മുഹമ്മദ് കുഞ്ഞി (സെക്രട്ടറി). എ പി റഷീദ് (വൈസ് പ്രസിഡന്റ്), കെ കെ തൗഫീഖ് (ജോ. സെക്രട്ടറി), എ കെ സിദ്ദിഖ് (ഖജാഞ്ചി).
Next Story

RELATED STORIES

Share it