Kottayam Local

കോട്ടയം ജില്ലാപഞ്ചായത്തിന് 21.74 കോടിയുടെ മിച്ച ബജറ്റ്

കോട്ടയം: തരിശുരഹിത ജില്ലായാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ജില്ലാപഞ്ചായത്തിന്റെ ബജറ്റ് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ അവതരിപ്പിച്ചു. 4939589753 കോടി വരുമാനവും 4722098740 കോടി ചെലവും 217491013 കോടി മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. കാര്‍ഷികമേഖലയെ പരിപോഷിപ്പിക്കുന്നതിനു മുന്‍ഗണന നല്‍കുന്ന ബജറ്റില്‍ തരിശു കിടക്കുന്ന പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനോടൊപ്പം ജൈവകൃഷി പ്രോല്‍സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. ഇതിനായി 1.10 കോടി രൂപ വകയിരുത്തി.
ജില്ലാപഞ്ചായത്ത് മുന്‍ കൈയെടുത്ത് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്നതിനായി 52 ലക്ഷം വകയിരുത്തിയിട്ടുണ്ട്. ജില്ലാപഞ്ചായത്തിന്റെ കീഴില്‍ വരുന്ന നാലു ഫാമുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും സൗന്ദര്യവല്‍ക്കരണത്തിനും ജില്ലാപഞ്ചായത്ത് ലക്ഷ്യമിടുന്നു. മണര്‍കാട് ഫാമിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. വേസ്റ്റ് മാനേജ്‌മെന്റ് സംവിധാനത്തിനായി 5.94 കോടി രൂപ അനുവദിച്ചിട്ടുണ്ട്. റബര്‍ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ജില്ലയിലെ ഓരോ ഡിവിഷനിലും ഒരു റോഡ് റബറൈസ്ഡ് ചെയ്യുന്നതിന് 2.20 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. കേര ഗ്രാമപദ്ധതി നടപ്പാക്കുന്നതിന് നാളി കേര സംസ്‌ക്കരണ യൂനിറ്റ്, മായം കലരാത്ത വെളിച്ചെണ്ണ ഉല്‍പാദനം എന്നിവക്ക് തുക വകയിരുത്തിയിട്ടുണ്ട്. കര്‍ഷക കൂട്ടായ്മയിലൂടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും വിറ്റഴിക്കുന്നതിനും ഗ്രാമീണ ചന്ത. ജില്ലയിലെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ ഉള്‍നാടന്‍ ജലപാതകളെയും ബന്ധിപ്പിച്ചുകൊണ്ട് ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ഫാം ടൂറിസം, ഇക്കോടൂറിസം എന്നിവക്കായി 1.20 കോടി വകയിരുത്തിയിട്ടുണ്ട്. ജില്ലയിലെ 22 ഡിവിഷനുകളിലെ ഓരോ സ്‌കൂളും തിരഞ്ഞെടുത്ത് സ്മാര്‍ട്ട് സ്‌കൂള്‍ ആക്കാനുള്ള പദ്ധതിക്ക് 1.50 കോടി . ജില്ലയിലെ 22 ഡിവിഷനുകളിലെയും ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന എസ്‌സി കുട്ടികള്‍ക്ക് ഒരു പഠനമുറി നിര്‍മിക്കുന്നതിനായി 50 ലക്ഷം വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതിയില്‍പ്പെട്ട വയോജനങ്ങള്‍ക്ക് ആയൂര്‍വേദ ചികില്‍സക്കും വയോജന ക്ലബുകള്‍ രൂപീകരിക്കാനും സഹായ പദ്ധതി നടപ്പിലാക്കും. പട്ടികവര്‍ശ വികസനത്തിനായി 9 ലക്ഷം രൂപയും വകയിരുത്തി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ഭരണ പ്രതിപക്ഷത്ത് നിന്നുള്ള അംഗങ്ങളായ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍,പെണ്ണമ്മ ജോസ്, ജെസി മോള്‍,ലിസമ്മ ബേബി, ലിസി സെബാസ്റ്റിയന്‍,സുഗതന്‍,കെ രാജേഷ്, സുനില്‍കുമാര്‍, കെ കെ രഞ്ജിത്ത്, സുനില്‍കുമാര്‍,എം മഹേഷ് ചന്ദ്രന്‍,ശോഭ സലിമോന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it