കോട്ടയം: അക്ഷരജില്ലയില്‍ മുന്നണികള്‍ക്ക് നിര്‍ണായക പോരാട്ടം

പി എം അഹ്മദ്

കോട്ടയം: മുന്നണി നായകരുടെയും കേരളാ കോണ്‍ഗ്രസ്സുകളുടെയും ഈറ്റില്ലവും മു ഖ്യമന്ത്രിയുടെ പോര്‍ക്കളവുമായ കോട്ടയം ജില്ലയില്‍ ഇത്തവണ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേരളാ കോണ്‍ഗ്രസ് നേതാവ് കെ എം മാണിയും മന്ത്രി തിരുവഞ്ചൂരും വീണ്ടും ജനവിധി തേടുന്നതിനൊപ്പം പി സി ജോര്‍ജിന്റെ രാഷ്ട്രീയ ഭാവി നിര്‍ണയിക്കുന്ന പൂഞ്ഞാറും വഴി ഏറെ ശ്രദ്ധേയമാണ് ജില്ലയിലെ പോരാട്ടം.
2011ല്‍ ഒമ്പത് മണ്ഡലങ്ങളില്‍ ഏഴും യുഡിഎഫിനൊപ്പം നിന്നു. വൈക്കവും ഏറ്റുമാനൂരും മാത്രമാണ് എല്‍ഡിഎഫിന് ലഭിച്ചത്.

പുതുപ്പള്ളി: ഉമ്മന്‍ചാണ്ടി ജൈത്രയാത്ര തുടങ്ങിയ 1970 നു ശേഷം ഒരിക്കല്‍ പോലും വിജയാഹ്ലാദം മുഴക്കി ചെങ്കൊടി പാറിക്കാന്‍ ഇടതുമുന്നണിക്കു കഴിയാത്ത പുതുപ്പള്ളിയില്‍ അദ്ദേഹത്തെ തളയ്ക്കാന്‍ ഇത്തവണ എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസിനെയാണ് ഇടതുമുന്നണി കളത്തിലിറക്കിയിരിക്കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിജെപിയിലെ ജോര്‍ജ് കുര്യനും മല്‍സര രംഗത്തുണ്ട്.
(2011ല്‍ ഉമ്മന്‍ചാണ്ടി 33255 വോട്ടിന് ജയിച്ചു.)

പാലാ: മുന്‍ മന്ത്രിയും കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാനുമായ കെ എം മാണിയുടെ തട്ടകമായ പാലായിലും ഇക്കുറി വാശിയേറിയ മല്‍സരത്തിനാണ് കളമൊരുങ്ങുന്നത്. ഇവിടെ എന്‍സിപി നേതാവ് മാണി സി കാപ്പനാണ് ഇടതു സ്ഥാനാര്‍ഥി. എന്‍ഡിഎ യ്ക്കുവേണ്ടി ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിയാണ് രംഗത്തുള്ളത്.
(2011ല്‍ കെഎം മാണിക്ക് 5259 വോട്ട് ഭൂരിപക്ഷം)

കടുത്തുരുത്തി: മണ്ഡലത്തി ല്‍ ഇക്കുറിയും കേരളാ കോ ണ്‍ഗ്രസ് ഗ്രൂപ്പുകള്‍ തമ്മിലുള്ള മല്‍സരമാണ്. കേരളാ കോണ്‍ഗ്രസ് എമ്മിലെ സിറ്റിങ് എംഎല്‍എ മോന്‍സ് ജോസഫും എല്‍ഡിഎഫ് സ്ഥാനാര്‍ഥി കേരളാ കോണ്‍ഗ്രസ് (സ്‌കറിയ തോമസ് വിഭാഗം) ചെയര്‍മാനായ സ്‌കറിയാ തോമസും തമ്മിലാണ് പ്രധാന മല്‍സരം. എന്‍ഡിഎ സ്ഥാനാര്‍ഥിയായി കേരളാ കോണ്‍ഗ്രാറാിലെ സ്റ്റീഫന്‍ ചാഴിക്കാടനും രംഗത്തുണ്ട്.
(2011ല്‍ മോന്‍സ് ജോസഫിന് 23057 വോട്ട് ഭൂരിപക്ഷം)
പൂഞ്ഞാര്‍: ആറു തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച പി സി ജോര്‍ജ് സ്വതന്ത്രനായി മല്‍സരിക്കുന്ന പൂഞ്ഞാറി ല്‍ ഇത്തവണ ചതുഷ്‌കോണ മല്‍സരമാണ്. പ്രധാന സ്ഥാനാര്‍ഥികളെല്ലാം കേരളാ കോ ണ്‍ഗ്രസ്സില്‍ നിന്ന്. എല്‍ഡിഎഫിന് വേണ്ടി ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് പി സി ജോസഫ്, യുഡിഎഫിന് വേണ്ടി കേരളാ കോണ്‍ഗ്രസ് എമ്മിലെ ജോര്‍ജ്കുട്ടി ആഗസ്തി എന്നിവര്‍ മാറ്റുരക്കുന്നു.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ എം ആര്‍ ഉല്ലാസും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി എ അബ്ദുല്‍ ഹക്കീമും പിഡിപി ജില്ലാ വൈസ് പ്രസിഡന്റ് നിഷാദ് നടയ്ക്കലും രംഗത്തുണ്ട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയ എസ്ഡിപിഐ - എസ്പി സഖ്യം പി സി ജോര്‍ജിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. (2011ല്‍ പിസി ജോര്‍ജ് 15704 വോട്ടിന് ജയിച്ചു)

കാഞ്ഞിരപ്പള്ളി: സിറ്റിങ് എംഎല്‍എയും കേരളാ കോണ്‍ഗ്രസ് എം നേതാവുമായ ഡോ.എന്‍ ജയരാജാണ് യുഡിഎഫ് സ്ഥാനാര്‍ഥി. സിപിഐ നേതാവ് അഡ്വ. വി ബി ബിനു എല്‍ഡിഎഫ് സ്ഥാനാ ര്‍ഥിയായതോടെ കടുത്ത പോരാട്ടമാണ് കാഞ്ഞിരപ്പള്ളി മണ്ഡലത്തില്‍ നടക്കുന്നത്. എന്‍ഡിഎ സാരഥിയായി വി എന്‍ മനോജും എസ്ഡിപിഐയ്ക്കുവേണ്ടി പി ഐ മുഹമ്മദ് സിയാദും മല്‍സരരംഗത്തുണ്ട്.
( 2011ല്‍ ഡോ. എന്‍ ജയരാജ് 12206 വോട്ടിന് ജയിച്ചു)
കോട്ടയം: അഭിഭാഷകരുടെ നേര്‍ക്കുനേര്‍ പോരാട്ടം കൊണ്ട് ശ്രദ്ധേയമായ കോട്ടയത്ത് ഇത്തവണ വാശിയേറിയ മല്‍സരത്തിനാണ് കളമൊരുങ്ങുന്നത്. യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി അഡ്വ. തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ എല്‍ഡിഎഫിന് വേണ്ടി അഡ്വ. റെജി സഖറിയ നേരിടുന്നു.
അഡ്വ. എം എസ് കരുണാകരനാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. എസ്ഡിപിഐ - എസ്പി സഖ്യ സ്ഥാനാര്‍ഥിയായി എസ്പിയിലെ റോയി ചെമ്മനവും രംഗത്തുണ്ട്. (2011ല്‍ തിരുവഞ്ചൂര്‍ 711 വോട്ടിന് ജയിച്ചു)

വൈക്കം: സിപിഐയിലെ സി കെ ആശ (എല്‍ഡിഎഫ് ) ക്കെതിരെ യുഡിഎഫിന് വേണ്ടി മല്‍സരിക്കുന്നത് അഡ്വ. എ സനീഷ്‌കുമാറാണ്.
ബിഡിജെഎസിന് വേരോട്ടമുള്ള മണ്ഡലത്തില്‍ എന്‍ കെ നീലകണ്ഠന്‍ മാസ്റ്റര്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാണ്. പിഡിപി സ്ഥാനാര്‍ഥിയായി സുബീഷ് സുരേന്ദ്രനും രംഗത്തുണ്ട്. (2011ല്‍ സിപിഐയിലെ കെ അജിത് 10568 വോട്ടിന് ജയിച്ചു)

ഏറ്റുമാനൂര്‍: സിറ്റിങ് എംഎ ല്‍എ സിപിഎമ്മിലെ അഡ്വ. കെ സുരേഷ് കുറുപ്പി(എല്‍ഡിഎഫ്)നെ നേരിടുന്നത് കേരളാ കോണ്‍ഗ്രസ് എമ്മിലെ തോമസ് ചാഴിക്കാട (യുഡിഎഫ്) നാണ്.
എന്‍ഡിഎ സ്ഥാനാര്‍ഥിയായി ബിഡിജെഎസിലെ എ ജി തങ്കപ്പനും എസ്ഡിപിഐ സ്ഥാനാര്‍ഥിയായി നാസര്‍ കുമ്മനവും പിഡിപി സ്ഥാനാര്‍ഥിയായി ജില്ലാ പ്രസിഡന്റ് എം എസ് നൗഷാദും രംഗത്തുണ്ട്. ഇവിടെ കേരളാ കോ ണ്‍ഗ്രസിന്റെ മുന്‍ ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ യുഡിഎഫ് വിമതനായും മല്‍സരിക്കുമെന്നാണ് അറിയുന്നത്.
(2011ല്‍ കെ. സുരേഷ് കുറുപ്പ് 1801 വോട്ടിന് ജയിച്ചു)

ചങ്ങനാശ്ശേരി: സിറ്റിങ് എംഎല്‍എ സി എഫ് തോമസ് (കേരളാ കോണ്‍ഗ്രസ് എം ) യുഡിഎഫിന് വേണ്ടി വീണ്ടും ജനവിധി തേടുന്നു.ജനാധിപത്യ കേരളാ കോണ്‍ഗ്രസ് നേതാവ് ഡോ. കെ സി ജോസഫാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണനാണ് എന്‍ഡിഎ സാരഥി. എസ്ഡിപിഐ പ്രതിനിധി അല്‍ത്വാഫ് ഹസന്‍ മല്‍സരരംഗത്തുണ്ട്.
(2011ല്‍ 2554 വോട്ടിന് സിഎഫ് തോമസ് ജയിച്ചു)
Next Story

RELATED STORIES

Share it