kozhikode local

കോട്ടക്കുളം സംരക്ഷിക്കാന്‍ ജനകീയ സംരക്ഷണ വലയം തീര്‍ത്തു



വടകര:നഗരഹൃദയ ഭാഗത്തെ ജലസ്രോതസായ കോട്ടക്കുളം സംരക്ഷിക്കാന്‍ ജനകീയ കൂട്ടായ്മ സജീവം. ആരാലും ശ്രദ്ധിക്കാതെ കിടന്ന കോട്ടക്കുളം സംരക്ഷിക്കാന്‍ നഗരത്തില്‍ ജനകീയ സംരക്ഷണവലയം തീര്‍ത്തു. കോട്ടപ്പറമ്പില്‍ നടന്ന പരിപാടിയില്‍ ഡിവൈഎസ്പി കെ സുദര്‍ശനന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. നഗരസഭ ചെയര്‍മാന്‍ കെ ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. 14ാം തിയതി ഞായറാഴ്ച ആദ്യഘട്ട ശുചീകരണം നടക്കും.  നഗരസഭയുടെ സഹകരണത്തോടെ നടക്കുന്ന ശുചീകരിക്കല്‍ യജ്ഞത്തില്‍ രാഷ്ട്രീയപാര്‍ട്ടികളും യുവജനസംഘടനകളും സന്നദ്ധ-സാമൂഹിക സംഘടനകളും പങ്കാളികളാവും. ഏതു വരള്‍ച്ചയിലും ജല സമൃദ്ധമായ കോട്ടക്കുളം സംരക്ഷിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. വേനല്‍ കനത്ത ഇത്തവണ ഇതിനായി മുറവിളി ശക്തമായി. മാനാഞ്ചിറ മാതൃകയില്‍ ജലസംഭരണിയായി കോട്ടക്കുളത്തെ മാറ്റിയെടുക്കാനാണ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള സംരക്ഷണസമിതിയുടെ പദ്ധതി. ലക്ഷങ്ങള്‍ ചെലവരുവരുന്ന പദ്ധതിക്കായി സന്നദ്ധസംഘടനകളും വ്യക്തികളും സഹായഹസ്തവുമായി മുന്നോട്ട് വന്നിട്ടുണ്ട്. കുളം ശുചീകരണത്തിന്റെ ഭാഗമായി നടന്ന യുവജന സംഘടനാ പ്രതിനിധികളുടെ യോഗത്തില്‍ മുനിസിപ്പല്‍ ആരോഗ്യസ്ഥിരം സമിതി ചെയര്‍മാന്‍ പി.അശോകന്‍ അധ്യക്ഷനായി. മണലില്‍ മോഹനന്‍, പി.ബാലന്‍, എടയത്ത് ശ്രീധരന്‍, പി പി രഞ്ജിനി, കെ പി പ്രദീപ്കുമാര്‍, കെ വി വത്സലന്‍, കെ പി സമീര്‍, കെ കെ നിജില്‍ എന്നിവര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it