kannur local

കോട്ടക്കുന്നില്‍ ദേശീയപാത സര്‍വേ അന്തിമഘട്ടത്തിലേക്ക്

കാട്ടാമ്പള്ളി: സ്ഥലവും വീടും നഷ്ടപ്പെടുന്നവരുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ച് കോട്ടക്കുന്ന് ഭാഗത്ത് ദേശീയപാത സര്‍വേ അന്തിമഘട്ടത്തിലേക്ക് കടന്നു. എഎസ്പി, സിഐ, എസ്‌ഐ എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലിസ് സന്നാഹവുമായാണ് ഇന്നലെ കോട്ടക്കുന്ന് ഭാഗത്ത് സര്‍വേ നടത്തിയത്. സ്ത്രീകള്‍ ഒന്നടങ്കം എതിര്‍പ്പുമായി ചെറുത്തുനിന്നെങ്കിലും അവരെ പോലിസിനെ ഉപയോഗിച്ച് ബലംപ്രയോഗിച്ച് മാറ്റിയാണ് സ്ഥലം അളന്നു തിട്ടപ്പെടുത്തിയത്.
എന്നാല്‍ എല്ലാ സമ്പാദ്യവും നഷ്ടപ്പെടുന്നതിന്റെ വേദനയും നിലവിളിയുമായെത്തിയ സ്ത്രീകളെ അറസ്റ്റ് ചെയ്തുനീക്കാനുള്ള പോലിസ് ശ്രമം നാട്ടുകാരുടെ ചെറുത്തുനില്‍പിനെ തുടര്‍ന്നു ഒഴിവായി. ഇനി പടിഞ്ഞാറ് ഭാഗത്തുള്ള അ രകിലോമീറ്ററോളം വരുന്ന കുന്നുഭാഗം മാത്രമാണ് സര്‍വേ നടത്താനുള്ളത്. അടുത്ത ദിവസംതന്നെ ഇതും അളന്നു തിട്ടപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സമയബന്ധിതമായി ദേശീിയപാത വികസനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് സര്‍വേ തകൃതിയില്‍ നടത്തിവരുന്നത്. യാതൊരു കരുണയുമില്ലാതെ സര്‍ക്കാര്‍ മുന്നോട്ടുപോകവെ കുടിയൊഴിപ്പിക്കപ്പെടുന്നവര്‍ കടുത്ത ആശങ്കയിലാണ്. മതിയായ നഷ്ടപരിഹാരം ഉറപ്പാക്കാതെ തങ്ങള്‍ എവിടെ പോവുമെന്നാണ് ഇവരുടെ ചോദ്യം.
2017 നവംബര്‍ 22നായിരുന്നു നിലവിലുള്ള അലൈന്‍മെന്റ് മാറ്റി പുതിയ ത്രി എ നോട്ടിഫിക്കേഷന്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇതിനു തൊട്ടുമുമ്പ് അധികൃതരുടെ ഉറപ്പിന്‍മേല്‍ കോട്ടക്കുന്നില്‍ സ്ഥലവും വീടും വാങ്ങിയ ഒരു സ്ത്രീയുടെ സ്ഥലവും വീടും ഇന്നലത്തെ അലൈന്‍മെന്റില്‍ നഷ്ടപ്പെടുന്നുണ്ട്. ഇവരുടെ നിലവിളിയും എതിര്‍പ്പും അധികൃതര്‍ ചെവികൊണ്ടില്ലെന്നും പരാതിയുണ്ട്. നാറാത്തു നിന്നും അവിടെയുള്ള സ്ഥലവും വീടും വിറ്റാണ് ഇവിടെ 38 ലക്ഷം രൂപയ്ക്ക് വീടും ആറു സെന്റ് സ്ഥലവും വാങ്ങിയത്.
കുടുംബത്തിന്റെ എല്ലാ സമ്പാദ്യവും നഷ്ടപ്പെട്ട ഇവരുടെ പ്രതിഷേധം ഇന്നലെ പ്രത്യേകം ശ്രദ്ധേയമായി. നേരത്തേയുണ്ടായിരുന്ന കീച്ചേരി മുതല്‍ കോട്ടക്കുന്ന് വരെയുള്ള അലൈന്‍മെന്റ് മാറ്റിയതിന് വിഐപികളുടെ ഇടപെടല്‍മൂലമാണെന്ന് എന്‍എച്ച് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. മൊത്തം 45 മീറ്റര്‍ വീതിയിലുള്ള ദേശിയപാതവികസന സര്‍വേ മൂന്നു മാസത്തിനകം പൂര്‍ത്തിയാവുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി സര്‍വ സന്നാഹവുമായി എതിര്‍പ്പുകളേ മറികടന്നു റോഡ് അളന്നുതിട്ടപ്പെടുന്നത്. ഇത്തരത്തില്‍ ത്രി ഡി വിജ്ഞാപനം ഇറക്കിയ പ്രദേശങ്ങളുടെ മഹസര്‍ തയാറാക്കുന്ന നടപടിയും പുരോഗിക്കുന്നു. പിണറായി: പിണറായി കൂട്ടക്കൊല കേസില്‍ അറസ്റ്റിലായ പടന്നക്കര വണ്ണത്താംകണ്ടി സൗമ്യയെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. ഇന്നലെ ഉച്ചയ്ക്കു ശേഷം വീട്ടിലെത്തിച്ചപ്പോള്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ തടിച്ചുകൂടിയിരുന്നു. മാധ്യമപ്രവര്‍ത്തകരുടെയും പോലിസിന്റെയും അകമ്പടിയില്‍ യുവതിയെ ജീപ്പില്‍ നിന്നു വീട്ടിലെത്തിച്ചപ്പോഴേക്കും ചുറ്റുഭാഗത്തും നിലയുറപ്പിച്ച നാട്ടുകാര്‍ കൂക്കിവിളിക്കുകയായിരുന്നു. ഇവരെയൊന്നും ശ്രദ്ധിക്കാതെ പോലിസിന്റെ കരങ്ങളില്‍ മുഖം താഴ്ത്തിയാണ് സൗമ്യ വീട്ടിലേക്കു കയറിയത്. ഇടയ്ക്ക് മുഖം ഷാള്‍ കൊണ്ട് മറച്ചുപിടിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത് 11 മണിക്കൂറിലേറെ ചോദ്യം ചെയ്തപ്പോഴാണ് സൗമ്യ കൊലപാതകമാണെന്നു സമ്മതിച്ചത്. ഇതോടെ അറസ്റ്റ് രേഖപ്പെടുത്തിയ പോലിസ് സംഘം ഞെട്ടിക്കുന്ന വിവരങ്ങളാണു നല്‍കിയത്. സൗമ്യക്കു പുറമേ മൂന്നു യുവാക്കളെ കൂടി കസ്റ്റഡിയിലെടുത്തിരുന്ന പോലിസ് ഇവര്‍ക്കും പങ്കുണ്ടെന്ന് ആദ്യം സംശയിച്ചിരുന്നു. എന്നാല്‍, താന്‍ മാത്രമാണു കുറ്റകൃത്യം ചെയ്തതെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ഇവരെയെല്ലാം വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഇവരെല്ലാം നിരീക്ഷണത്തില്‍ തുടരും. പോലിസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാവും തുടര്‍നടപടികള്‍ സ്വീകരിക്കുക. ഏതായാലും വര്‍ഷങ്ങള്‍ ഇടവിട്ടു നടന്ന ദുരൂഹമരണം കൊലപാതകമാണെന്ന് വ്യക്തമായതോട പിണറായി പടന്നക്കര ഗ്രാമവാസികളും ഞെട്ടലിലാണ്. സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഐശ്വര്യയും കഴിഞ്ഞ നാലു മാസത്തിനിടെയാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു.
നാലുവര്‍ഷം മുമ്പ് സൗമ്യയുടെ മൂത്തമകള്‍ കീര്‍ത്തന മരണപ്പെട്ടിരുന്നു. മൂത്തമകളുടേത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലിസിനോട് പറഞ്ഞത്. ഭര്‍ത്താവുമായി വര്‍ഷങ്ങളായി അക്‌നനുകഴിയുന്ന സൗമ്യയുമായി നിരവധി യുവാക്കള്‍ക്ക് അവിഹിത ബന്ധമുണ്ടെന്നാണു പരിസരവാസികള്‍ നല്‍കുന്ന സൂചന. അവിഹിത ബന്ധത്തിന് തടസ്സമാവുമെന്ന് കരുതിയാണ് ഭക്ഷണത്തില്‍ എലിവിഷം കലര്‍ത്തി എല്ലാവരെയും കൊലപ്പെടുത്തിയതെന്നാണു സൗമ്യയുടെ മൊഴി.
Next Story

RELATED STORIES

Share it