kannur local

കോട്ടക്കുന്നില്‍ കുടില്‍കെട്ടി സമരം

കാട്ടാമ്പള്ളി: ജനവികാരം മാനിക്കാതെ ബൈപാസ് പദ്ധതിയുമായി മുന്നോട്ടുപോവുന്ന ദേശീയപാത അധികൃതര്‍ക്കെതിരേ കുടിയിറക്ക് ഭീഷണി നേരിടുന്നവരുടെ പ്രതിഷേധമിരമ്പി. കോട്ടക്കുന്നില്‍ സംഘടിപ്പിച്ച കുടില്‍കെട്ടി തെരുവില്‍ പാര്‍ക്കല്‍ സമരത്തില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു.ദേശീയപാത സംരക്ഷണ സമിതി സംസ്ഥാന സെക്രട്ടറി ഹാഷിം ചെന്നമ്പള്ളി ഉദ്ഘാടനം ചെയ്തു. രാജ്യമെന്നാല്‍ ജനങ്ങളാണന്നും വികസന പദ്ധതികള്‍ ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയാവണമെന്നും അദ്ദേഹം പറഞ്ഞു. ഡോ. ഡി സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. സമര സമിതി ചെയര്‍മാന്‍ എം എ ഹംസ അധ്യക്ഷത വഹിച്ചു. മക്തബ് പത്രാധിപര്‍ സുനില്‍ കുമാര്‍, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ രാധാകൃഷ്ണന്‍, എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപ്പറമ്പ് , വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ജബീന ഇര്‍ഷാദ്, സമരസമിതി ജനറല്‍ കണ്‍വീനര്‍ എന്‍ എം കോയ സംസാരിച്ചു. രണ്ടാം സെഷന്‍ ദേവദാസ് തളാപ്പ്് ഉദ്ഘാടനം ചെയ്തു. സമരസമിതി വൈസ് ചെയര്‍മാന്‍ പ്രദീപന്‍ അധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it