Flash News

കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാലയുടെ സാധ്യത പരിശോധിക്കും

തിരുവനന്തപുരം: കോട്ടക്കല്‍ ആയുര്‍വേദ സര്‍വകലാശാലയുടെ സാധ്യത പരിശോധിക്കുന്നതിന് പ്രത്യേക സമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. എല്‍ഡിഎഫ് പ്രഖ്യാപിച്ചിട്ടുളള അന്താരാഷ്ട്ര ആയൂര്‍വേദ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കാര്യംകൂടി പരിഗണിച്ചായിരിക്കും സര്‍വകലാശാല സ്ഥാപിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. ആബിദ് ഹുസൈന്‍ അവതരിപ്പിച്ച സബ്മിഷന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു ഇരുവരും.
2012 ജൂലൈ 17ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് കോട്ടയ്ക്കലില്‍ ആയൂര്‍വേദ സര്‍വകലാശാല സ്ഥാപിക്കാന്‍ തീരുമാനിച്ചത്. 2013 ല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിറങ്ങി. സര്‍വകലാശാല സ്ഥാപനവുമായി ബന്ധപ്പെട്ട് 2014 ജനുവരിയില്‍ ല്‍ മലപ്പുറം കലക്ടറെ സ്‌പെഷ്യല്‍ ഓഫിസറായി നിയമിച്ച് ഉത്തരവായി. സര്‍വകലാശാലയുടെ പ്രാഥമിക ചെലവുകള്‍ക്കായി 25 ലക്ഷം രൂപ അനുവദിക്കണമെന്ന് സ്‌പെഷല്‍ ഓഫിസര്‍ ശുപാര്‍ശ ചെയ്തിരുന്നതായും മന്ത്രി ശൈലജ അറിയിച്ചു.
Next Story

RELATED STORIES

Share it