kozhikode local

കോട്ടക്കടവ് ബിവറേജസ് ഷോപ്പ് : രാപകല്‍ സമരം സമാപിച്ചു



കടലുണ്ടി: കോട്ടക്കടവിലെ ബീവറേജ് ഔട്ട്‌ലറ്റിനെതിരെ ജനകീയ സമരസമിതി ആരംഭിച്ച രാപ്പകല്‍ കുത്തിയിരിപ്പ് സമരം സമാപിച്ചു. സമാപന സംഗമം എഴുത്തുകാരന്‍ ആര്‍സു (ഡോ.ആര്‍ സുരേന്ദ്രന്‍) ഉദ്ഘാടനം ചെയ്തു. രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയാന്‍ ത്രാണിയില്ലാത്ത വിധം പ്രതികരണശേഷി ഷണ്ഡീകരിക്കപ്പെട്ട ഇക്കാലത്ത് തങ്ങളുടെ സ്വസ്ഥതയും സമാധാനവും തിരിച്ചുപിടിക്കാനുള്ള ഒരു ഗ്രാമത്തിന്റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ അധികാരികള്‍ മുട്ടുമടക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.എസ്ഡിപിഐ മണ്ഡലം പ്രസിഡണ്ട് സൈനുല്‍ ആബിദ്, മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജി, ബിജെപി ജില്ലാ കമ്മിറ്റിയംഗം ചെറുകാട്ട് ചന്ദ്രന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കടലുണ്ടി മണ്ഡലം പ്രസിഡണ്ട് സി പി അളകേശന്‍, വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡണ്ട് എം എ ഖയ്യൂം, മുസ്‌ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് എ എം കാസിം, ജമാഅത്തെ ഇസ്‌ലാമി ഏരിയ സെക്രട്ടറി നബീല്‍ ചാലിയം, യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് നാസര്‍ കപ്പലങ്ങാടി, കേരള മുസ്‌ലിം ജമാഅത്ത് നേതാവ് സിദ്ദീഖ് സഖാഫി അരിയൂര്‍, എന്‍ വി ബീരാന്‍ കോയ, അസീസ് കടലുണ്ടി  സംസാരിച്ചു.സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് എട്ടാം ക്ലാസ് വിദ്യാര്‍ഥിനി ദിയാ ജീവന്‍, കുടുംബശ്രീ പ്രവര്‍ത്തകരായ രജനി, ഷൈമ എന്നിവര്‍ സമര ഗാനമാലപിച്ചു. അഭിവാദ്യമര്‍പ്പിച്ച് എസ്ഡിപിഐ, കേരള മുസ്‌ലിം ജമാഅത്ത്, എസ്എസ്എഫ് സംഘടനകള്‍ റാലിയായി സമരപ്പന്തലിലേക്കെത്തിച്ചേര്‍ന്നു. സമര സമിതി കണ്‍വീനര്‍ ഹെബീഷ് മാമ്പയില്‍ സ്വാഗതവും ട്രഷറര്‍ എ ഡെല്‍ജിത്ത് നന്ദിയും പറഞ്ഞു.
Next Story

RELATED STORIES

Share it