Flash News

കോടിയേരി സിംഹത്തെ കണ്ടിട്ടില്ല: കണ്ണന്താനം



കൊച്ചി: അമിത്ഷാ പല്ലുകൊഴിഞ്ഞ സിംഹമാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത് അദ്ദേഹം സിംഹത്തെ കണ്ടിട്ടില്ലാത്തതുകൊണ്ടാണെന്ന് അല്‍ഫോന്‍സ് കണ്ണന്താനം. പ്രധാനമന്ത്രി വിളിപ്പിച്ചതുകൊണ്ടാണ് അമിത്ഷാ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നടത്തുന്ന യാത്രയില്‍ പങ്കെടുക്കാതെ ഡല്‍ഹിക്കു മടങ്ങിയത്. അമിത് ഷാ ഉത്തരവാദപ്പെട്ട ചുമതലകള്‍ വഹിക്കുന്നയാളാണെന്നും സ്വാഭാവികമായും പ്രധാനമന്ത്രിയുമായി ഒട്ടേറെ കാര്യങ്ങള്‍ സംസാരിക്കേണ്ടതുണ്ടെന്നും കണ്ണന്താനം പറഞ്ഞു. പിണറായിയിലൂടെ നടന്ന ബിജെപിയുടെ യാത്രയില്‍ അമിത്ഷാ പങ്കെടുത്തില്ലെന്നു വച്ചു വലിയ വാര്‍ത്തയാക്കേണ്ട കാര്യമില്ല. മറ്റെല്ലാ സ്ഥലങ്ങളെയും പോലെ തന്നെയാണ് പിണറായിയെന്നും കണ്ണന്താനം പറഞ്ഞു. ബിജെപി കേരളം പിടിച്ചെടുക്കാന്‍ പോവുകയാണെന്നും ഇക്കാര്യത്തില്‍ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it