Flash News

കോടിയേരിയെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ല :യുവമോര്‍ച്ച



ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍ സിപിഎംസംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ഡല്‍ഹിയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച ദല്‍ഹി സംസ്ഥാന അധ്യക്ഷന്‍ സുനില്‍ യാദവ്. കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ കേരളാ ഹൗസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ എത്തുന്ന സിപിഎം നേതാക്കള്‍ സംഘടനയുടെ ശക്തി തിരിച്ചറിയേണ്ടിവരുമെന്നും സുനില്‍ യാദവ് പറഞ്ഞു. ബിജെപി സംസ്ഥാന ഭാരവാഹികളും വിവിധ സംഘപരിവാര നേതാക്കളും പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it