kozhikode local

കോടിയേരിയുടെ പ്രസംഗം; സിപിഎം പ്രവര്‍ത്തകരില്‍ ആശയക്കുഴപ്പം

വടകര: ആര്‍എംപിക്കെതിരായായ രാഷ്ട്രീയ വിശദീകരണത്തിന് ഓര്‍ക്കാട്ടേരിയില്‍ എത്തിയ കോടിയേരി ബാലകൃഷ്ണന്‍ ടി പിയെ പുകഴ്ത്തി നടത്തിയ പ്രസംഗം സിപിഎം പ്രവര്‍ത്തകരെ ആശയക്കുഴപ്പത്തിലാക്കി. നേരെത്തെ സംസ്ഥാന സെക്രട്ടറിയായിരുന്ന പിണാറായി വിജയന്‍ കുലംകുത്തിയെന്ന വിശേഷിപ്പിച്ച ടി പി ചന്ദ്രശേഖരന്‍ സിപിഎം നാശം കാണാന്‍ ആഗ്രഹിക്കാത്ത നേതാവായിരുന്നുവെന്നാണ് കോടിയേരി പറഞ്ഞത്.
കോടിയേരിയുടെ പ്രസംഗം നാളിതുവരെ ആര്‍എംപിക്കെതിരെ സിപിഎം പ്രാദേശിക നേതൃത്വം നടത്തിയ വിമര്‍ശനങ്ങളുടെ മുനയൊടിച്ചതാണ് പ്രവര്‍ത്തകരുടെ വിലയിരുതതല്‍. പ്രസംഗത്തിലുടനീളം ചന്ദ്രശേഖരനെ പുകഴ്ത്തി ആര്‍എംപിയെ ഇകഴ്ത്താനാണ് കോടിയേരി ശ്രമിച്ചത്. അതേസമയം, ടി പിയുടെ വിധവ കെ കെ രമ സിപിഎമ്മിന് സൃഷ്ടിക്കുന്ന തലവേദനയ്‌ക്കെതിരായ പ്രതിഷേധം കോടിയേരി തുറന്നു പറയുകയും ചെയ്തു. രമയുടെ മാത്രം പാര്‍ട്ടിയാണ് ആര്‍എംപി എന്നാണ് കോടിയേരിയുടെ പുതിയ വിമര്‍ശനം. ഓര്‍ക്കാട്ടേരിയിലും ഒഞ്ചിയത്തും ആര്‍എംപി പ്രവര്‍ത്തകര്‍ക്ക് നേരെ ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന പ്രചാരണം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് വിശദീകരണവുമായി കോടിയേരി തന്നെ ഓര്‍ക്കാട്ടേരിയിലെത്തിയത്. വി എസ് അച്യുതാന്ദന്‍ ഓര്‍ക്കാട്ടേരിയിലെത്തി പ്രിയ സഖാവ് ടി പിയെന്ന് പ്രസംഗത്തില്‍ പറഞ്ഞപ്പോള്‍ അണികളില്‍ ഉടലെടുത്ത ആശയക്കുഴപ്പമാണ് ഇപ്പോള്‍ കോടിയേരിയുടെ പ്രസംഗവും അണികളില്‍ സൃഷ്ടിച്ചത്. അതിനിടെ, ടി പി ചന്ദ്രശേഖരന്‍ കമ്യുണിസ്റ്റ് വിരുദ്ധ നല്ലെന്നും ടി പിയുടെ നിലപാട് ശരിയായിരുന്നെന്നുമുള്ള കോടിയേരി ബാലകൃഷണ്ണന്റെ കുറ്റസമ്മതം ജനങ്ങളെ വഞ്ചിക്കാനാണെന്ന് ആര്‍എംപിഐ സംസ്ഥാന സെക്രട്ടറി എന്‍ വേണു.
കോടിയേരിയുടെ പരാമര്‍ശം ആത്മാര്‍ഥമാണെങ്കില്‍ കുലംകുത്തി പ്രയോഗം പിന്‍വലിച്ച് പിണറായി വിജയന്‍ മാപ്പ് പറയണമെന്നും വേണു ആവശ്യപ്പെട്ടു. ടി പി വധം സിപിഎം നേതാക്കളെ വിടാതെ പിന്തുടരുമ്പോള്‍ കൊലയാളി പാര്‍ട്ടി എന്ന നിലയില്‍ അവര്‍ ജനങ്ങളില്‍ നിന്നു ഒറ്റപ്പെടുകയാണ്. ടി പിയുടെ നിലപാടില്‍ നിന്നു ആര്‍എംപിഐ വ്യതിചലിച്ചെന്ന കോടിയേരിയുടെ വിമര്‍ശനം വൈകിയാണെങ്കിലും ടി പിയെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയെ യും അ ഗീകരിക്കാന്‍ സിപിഎം നിര്‍ബന്ധിതമായതിന്റെ തെളിവാണെന്നും വേണു കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it