Flash News

കോടിയേരിയുടെ നിലപാട് രാജ്യദ്രോഹമെന്ന് കുമ്മനം രാജശേഖരന്‍

കോടിയേരിയുടെ നിലപാട് രാജ്യദ്രോഹമെന്ന് കുമ്മനം രാജശേഖരന്‍
X


തിരുവനന്തപുരം: ഇന്ത്യന്‍ സൈന്യത്തെ കൊലപാതകികളും ബലാല്‍സംഗക്കാരുമായി ചിത്രീകരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റേത് പാകിസ്താനികളുടെ സ്വരമാണെന്നും നിലപാട് രാജ്യദ്രോഹമാണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. ഇതിനെതിരേ ബിജെപി നിയമനടപടി സ്വീകരിക്കും. കോടിയേരിയുടെ പാക് അനുകൂല പ്രസ്താവനയ്‌ക്കെതിരേ എന്‍ഡിഎ ചൊവ്വാഴ്ച പ്രതിഷേധദിനമായി ആചരിക്കുമെന്നും കുമ്മനം അറിയിച്ചു. കേരളത്തിലെ ഡിവൈഎഫ്‌ഐ-യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ കശാപ്പുകാരായി മാറിയോയെന്നും കുമ്മനം ചോദിച്ചു. ബിജെപി വിരോധത്തിന്റെ പേരില്‍ യുവാക്കള്‍ കശാപ്പുകാരായി തെരുവുകളില്‍ പേക്കൂത്ത് നടത്തുന്ന കാഴ്ച ഞെട്ടലുളവാക്കുന്നതാണെന്നും കുമ്മനം അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it