കോടിയുടെ സ്‌കോളര്‍ഷിപ്പ് അഴിമതി; 32 സ്വകാര്യ കോളജുകള്‍ക്ക് എതിരേ കേസ്

മീററ്റ്: പട്ടികജാതിക്കാര്‍ക്കുള്ള 125 കോടി രൂപയുടെ സ്‌കോളര്‍ഷിപ്പ് തട്ടിയെടുത്തതിന് ഉത്തര്‍പ്രദേശിലെ 32 സ്വകാര്യ കോളജുകള്‍ക്കെതിരേ സഹറന്‍പൂര്‍ പോലിസ് കേസെടുത്തു. സാമൂഹികക്ഷേമ വകുപ്പ് നല്‍കിയ പരാതിയിലാണ് കോളജുകള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്.
സംഭവത്തില്‍ സര്‍ക്കാര്‍ നേരത്തേ അന്വേഷണം നടത്തിയിരുന്നു. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള കേന്ദ്ര സ്‌കോളര്‍ഷിപ്പ് ലഭിക്കാന്‍ കോളജുകള്‍ വിദ്യാര്‍ഥികളുടെ വ്യാജ പട്ടിക സമര്‍പ്പിക്കുകയും 125 കോടിയോളം രൂപ തട്ടിയെടുക്കുകയും ചെയ്തതായി അന്വേഷണസംഘം കണ്ടെത്തിയുരന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് അന്വേഷണ റിപോര്‍ട്ട് സാമൂഹികക്ഷേമ വകുപ്പിനു സമര്‍പ്പിച്ചത്. വ്യാഴാഴ്ച പോലിസ് സീനിയര്‍ സൂപ്രണ്ടിന് മുമ്പാകെ വകുപ്പ് പരാതി നല്‍കുകയും ശനിയാഴ്ച പോലിസ് പ്രഥമ വിവര റിപോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയുമായിരുന്നു.
എല്ലാ കുട്ടികളും പട്ടികജാതിയില്‍പ്പെട്ടതാണെന്നാണ് ചില കോളജുകള്‍ രേഖപ്പെടുത്തിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. സ്‌കോളര്‍ഷിപ്പ് തുകകള്‍ ബാങ്കുകളില്‍ വ്യാജ അക്കൗണ്ടുകളിലാണ് നിക്ഷേപിച്ചിരുന്നത്. സംഘം 40 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടത്തിയ രേഖ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്.
13 കോളജുകളില്‍ വ്യാജ മാര്‍ക്ക്‌ലിസ്റ്റ് അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തിയതെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it