Idukki local

കോടിക്കുളം ഗ്ലോബല്‍ ഇന്‍ഡ്യന്‍ പബ്ലിക് സ്‌കൂള്‍ - തോമസ് ജെ കാപ്പന്‍ പ്രിന്‍സിപ്പലായി തുടരാന്‍ ഉത്തരവ്‌



തൊടുപുഴ: കോടിക്കുളം ഗ്ലോബല്‍ ഇന്‍ഡ്യന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലായി തോമസ് ജെ. കാപ്പന്‍ തുടര്‍ന്നും സ്ഥാനം വഹിച്ചുകൊണ്ട് സ്‌കൂള്‍ യഥാവിധി തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ആര്‍ഡിഒ പി ജി രാധാകൃഷ്ണന്‍ ഉത്തരവിട്ടു. സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ മേ ല്‍നോട്ടത്തിന് പ്രിന്‍സിപ്പലും മറ്റു ജീവനക്കാരും വിധേയമായിരിക്കും. സിബിഎസ്ഇ നിയമം അനുസരിച്ച് അധികാരപ്പെടുത്തപ്പെട്ട ഉത്തരവാദിത്വങ്ങള്‍ മാത്രം പ്രിന്‍സിപ്പല്‍ നിര്‍വഹിക്കേണ്ടതാണ്. മാനേജര്‍, സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിയുടെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സ്‌കൂളിന്റെ പൊതുമേല്‍നോട്ടം വഹിക്കേണ്ടതും സ്‌കൂളും ട്രസ്റ്റും തമ്മിലുള്ള കണ്ണിയായി പ്രവര്‍ത്തിക്കേണ്ടതുമാണ്. സ്‌കൂളിലും പരിസരത്തും സമാധാന അന്തരീക്ഷം നിലനിര്‍ത്തുന്നതിന് രക്ഷാകര്‍ത്താക്കളും മാനേജരും ട്രസ്റ്റ് പ്രതിനിധികളും അദ്ധ്യാപകരും കരുതലോടെ പ്രവര്‍ത്തിക്കേണ്ടതാണ്. മാനേജരുടെയും പ്രിന്‍സിപ്പലിന്റെയും അനുവാദമില്ലാതെ ട്രസ്റ്റ് അംഗങ്ങളോ ജീവനക്കാരോ രക്ഷിതാക്കളോ അല്ലാത്തവര്‍ സ്‌കൂള്‍ കോംപൗണ്ടില്‍ പ്രവേശിക്കാനോ യോഗങ്ങള്‍ കൂടാനോ പാടില്ല.അധികാരപ്പെട്ട കോടതിയില്‍ നിന്നും ഏതെങ്കിലും ഒരു കക്ഷി മറിച്ച് ഒരു ഉത്തരവ് നേടുന്നതുവരെ ഈ ഉത്തരവിന് പ്രാബല്യം ഉണ്ടായിരിക്കുമെന്നും ആര്‍ഡിഒ അറിയിച്ചു. സ്‌കൂളിന്റെ സ്ഥാവരജംഗമ വസ്തുക്കളും നടത്തിപ്പും സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതായി കാണിച്ച് തൊടുപുഴ ഡിവൈഎസ്പി നല്‍കിയ പരാതിയെ തുര്‍ന്നാണ് ആര്‍ഡിഒയുടെ നടപടി. എല്‍കെജി മുതല്‍ പത്താം ക്ലാസ് വരെയുള്ളതും പിഞ്ചുകുട്ടികള്‍ ഉള്‍പ്പടെ ആയിരത്തിന് മുകളില്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നതുമായ സ്ഥാപനത്തില്‍ അടിക്കടി ഉണ്ടാകുന്ന സമാധാനലംഘനപരമായ പ്രവൃത്തികളും നിരന്തരം ആവശ്യമായി വരുന്ന പോലിസ് സാന്നിദ്ധ്യവും നടപടികളും കുട്ടികളില്‍ സമ്മര്‍ദ്ദത്തിന് ഇടവരുത്തുന്നതും അവരുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ ഇടയുള്ളതായും പരാതിയില്‍ പേ ാലിസ് ചൂണ്ടിക്കാട്ടിയിരുന്നു.
Next Story

RELATED STORIES

Share it