wayanad local

കോടികള്‍ മുടക്കിയ പിഡബ്ല്യൂഡി റോഡ് മഴവെള്ളം കുത്തിയൊലിച്ച് റോഡ് നശിക്കുന്നതായി പരാതി



തരിയോട്: ഓവുചാലുകള്‍ വൃത്തിയാക്കാത്തതിനാല്‍ വൈത്തിരി-പടിഞ്ഞാറത്തറ റോഡിലൂടെ മഴവെള്ളം കുത്തിയൊലിച്ച് റോഡ് നശിക്കുന്നതിനായി പരാതി. പിഡബ്ല്യൂഡി വര്‍ഷങ്ങള്‍ക്കു മുമ്പ് കോടികള്‍ മുടക്കി നിര്‍മിച്ച റോഡാണ് ഓവുചാലുകള്‍ വൃത്തിയാക്കാത്തതിനാല്‍ നശിക്കുന്നത്. റോഡുകള്‍ക്കിരുവശത്തുമുള്ള കാടുകള്‍ വെട്ടിത്തെളിക്കാത്തതിനാല്‍ പെരുമ്പാമ്പ് ശല്യവും രൂക്ഷമാണെന്നു നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ പത്തോളം പാമ്പുകളെയാണ് ഇവിടെ നിന്നു വനംവകുപ്പ് പിടികൂടി കാട്ടില്‍ വിട്ടത്. നിര്‍മല ഹൈസ്‌കൂള്‍, സെന്റ് മേരീസ് യുപി സ്്കൂള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലേക്കുള്ള വിദ്യാര്‍ഥികളും ഈ വഴിയിലൂടെയാണ് പോവുന്നത്. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കര്‍ളാട് തടാകം, ബാണാസുര ഡാം എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളും ഇതുവഴിയാണ് പോവുന്നത്.
Next Story

RELATED STORIES

Share it