കോടികള്‍ ധൂര്‍ത്തടിക്കുന്നു: വി എസ്
BY Sumeera SMR4 April 2016 5:03 AM GMT
Sumeera SMR4 April 2016 5:03 AM GMT
ആലപ്പുഴ/പൂച്ചാക്കല്‍: കയര്‍ വ്യവസായത്തിന് അനുവദിച്ച കോടികള്‍ ധൂര്‍ത്തടിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് ആരോപിച്ചു. അരൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ എം ആരിഫിന്റെ തിരഞ്ഞെടുപ്പ് കണ്വന്ഷന് പൂച്ചക്കലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വെള്ളാപ്പള്ളി നടേശന്റെ ബിഡിജെഎസ് ദലിത് പിന്നാക്ക വിഭാങ്ങളെ കൊന്നൊടുക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിനെ പിന്തുണക്കാനാണ് ജന്മമെടുത്തതെന്ന് വി എസ് ആരോപിച്ചു. അഡ്വ. എം കെ ഉത്തമന് അധ്യക്ഷത വഹിച്ചു. പി എസ് സാബു, കെ വി ദേവദാസ്, ടി ജെ ആഞ്ചലോസ്, കെ രാജപ്പന് നായര്‍, കെ കെ പ്രഭാകരന് സംസാരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് 100സീറ്റാണ് താന്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് ആലപ്പുഴ നിയോജക മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കണ്വന്ഷന് ഉദ്ഘാടനം ചെയ്തുകൊണ്ട് വി എസ് അച്യുതാനന്ദന് പറഞ്ഞു.
ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതി ദേശസാല്കൃതമാക്കിയിരിക്കുന്നു. ഉമ്മന്‍ചാണ്ടിയും മന്ത്രിമാരും ചേര്‍ന്ന് 136 കോടി രൂപയുടെ അഴിമതിയും 2820 ഏക്കര്‍ ഭൂമിയുടെ തട്ടിപ്പുമാണ് നടത്തിയിരിക്കുന്നത്. സ്മാര്‍ട്ട് സിറ്റി ഭൂമി തട്ടിപ്പ് പദ്ധതിയാണ്. തെറ്റായ നയങ്ങളെ എതിര്‍ക്കുന്ന പിന്നാക്ക ദലിത് യുവനേതാക്കളെ ഉന്മൂലനം ചെയ്യുന്ന നയമാണ് നരേന്ദ്രമോഡിയും ബിജെപിയും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം എ ശിവരാജന് അധ്യക്ഷത വഹിച്ചു. ഡോ. ടി എം തോമസ് ഐസക്ക് , സജിചെറിയാന്, പി പി ചിത്തരഞ്ചന്‍, കെ ഡി മഹേന്ദ്രന് സംസാരിച്ചു.

Next Story
RELATED STORIES
സുപ്പീരിയര്‍ തടാകത്തില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്ന മാസ്മരിക...
31 Dec 2015 7:44 PM GMTനാലു മിനിറ്റിനുള്ളില്‍ ഒരു പെണ്‍പ്രശ്നം
29 Dec 2015 11:22 AM GMTകൃത്യമകാലുകള് കൊണ്ട് വൈകല്യം അതിജീവിച്ചൊരു പൂച്ച
29 Dec 2015 10:27 AM GMTഅടുത്ത വര്‍ഷം മുതല്‍ പുതിയ വിദ്യാഭ്യാസ നയം
1 Dec 2015 6:22 AM GMTമാലിയിലെ ഫ്രഞ്ചുഹോട്ടലിലെ ഭീതിതമായ ആ നിമിഷങ്ങള്‍
22 Nov 2015 10:33 AM GMTഡോള്‍ഫിന്‍ വിശേഷങ്ങള്‍ കാണാം
28 Jun 2015 8:28 AM GMT