Flash News

കോടികള്‍ തട്ടിച്ച് മുങ്ങല്‍: വായ്പ കിട്ടാന്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും നല്‍കേണ്ടി വരും

കോടികള്‍ തട്ടിച്ച് മുങ്ങല്‍: വായ്പ കിട്ടാന്‍ പാസ്‌പോര്‍ട്ട് വിവരങ്ങളും നല്‍കേണ്ടി വരും
X
ന്യൂഡല്‍ഹി: കോടികല്‍ വായ്പയെടുത്ത് രാജ്യംവിടുന്നത് പതിവായ സാഹചര്യത്തില്‍ പുതിയ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ വന്‍ തുക വായ്പ ലഭിക്കാന്‍ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ കൂടി സമര്‍പ്പിക്കണമെന്ന നിബന്ധന കൂടി ഉള്‍പ്പെടുത്തുന്നതാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.


50 കോടി രൂപയോ അതിനുമുകളിലോ വായ്പയെടുക്കുന്നവരില്‍നിന്ന് പാസ്പാര്‍ട്ടിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍കൂടി ശേഖരിക്കണമെന്ന് ധനകാര്യമന്ത്രാലയം ഉടനെ പൊതുമേഖല ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കും.
പാര്‍ലമെന്റില്‍ അവതരിപ്പിക്കാനിരിക്കുന്ന, സാമ്പത്തിക ക്രമക്കേട് നടത്തി രാജ്യംവിടുന്നവര്‍ക്കെതിരെയുള്ള ഫ്യുജിറ്റേറ്റീവ് ഇക്കണോമിക് ഒഫന്‍ഡേഴ്‌സ് ബില്ലില്‍ ഇക്കാര്യംകൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന് സൂചനയുണ്ട്.
ഇന്റലിജന്റ്‌സ് ഏജന്‍സികള്‍, മറ്റ് സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് തുടങ്ങിയവയ്ക്ക് ആവശ്യംവന്നാല്‍ ബാങ്കുകള്‍ക്ക് എളുപ്പത്തില്‍ വിവരം കൈമാറാന്‍ ഇത് സാഹയകരമാകുമെന്നാണ് വിലയിരുത്തല്‍.
Next Story

RELATED STORIES

Share it