Kollam Local

കോടികളുടെ വിസ തട്ടിപ്പ് : റൂറല്‍ എസ് പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി



കൊട്ടാരക്കര: കോടികളുടെ വിസ തട്ടിപ്പ് കേസില്‍ റൂറല്‍ എസ് പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.വിസ തട്ടിപ്പിലെ മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നും കേസ് െ്രെകംബ്രാഞ്ച് എത്രയും വേഗം എറ്റെടുക്കണമെന്നും ആവശ്യപ്പെട്ട് ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് കൊല്ലം റൂറല്‍ എസ് പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് സമരസമിതി ചെയര്‍മാനും നഗരസഭാ ഉപാധ്യക്ഷനുമായ   എ ഷാജു ഉദ്ഘാടനം ചെയ്തു. തട്ടിപ്പുകാരുമായും കൂട്ടു നിന്നവരുടെയും സ്ഥാപക  ജംഗമവസ്തുക്കള്‍ കണ്ടു കെട്ടണമെന്നും അദ്ദേഹം പറഞ്ഞു. മൈലം ഗണേശ് അധ്യക്ഷത വഹിച്ചു. എന്‍ ജയചന്ദ്രന്‍ ,ജേക്കബ് വര്‍ഗ്ഗീസ് വടക്കടത്ത്, കോട്ടാത്തല ബേബി, പൊരുംകുളം സുരേഷ്, വാളകം പ്രമോദ്, രാജേഷ് വേങ്ങൂര്‍, മോഹനന്‍ കോട്ടുക്കല്‍, എന്നിവര്‍ സംസാരിച്ചു. കൊട്ടാരക്കര പുലമണ്‍ ജങ്ഷനില്‍ നിന്നും ആരംഭിച്ച മാര്‍ച്ച്  എസ്പി ഓഫിസിന് മുന്നില്‍ പോലിസ് തടഞ്ഞു.  തട്ടിപ്പിനിരയായവരും കുടുംബാഗങ്ങളുമായി നൂറോളം പേര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. പാവപ്പെട്ട യുവാക്കളെയാണ് സംഘം തട്ടിപ്പിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ റൂറല്‍ ജില്ല പൊലിസ് മേധാവിക്ക് നിവേദനം നല്‍കി. സത്യസന്ധമായ അന്വേഷണം നടത്തുമെന്നും കേസ് െ്രെകംബ്രാഞ്ച് ഏറ്റെടുക്കാന്‍ സര്‍ക്കാരിന് കത്ത് നല്‍കിയതായും റൂറല്‍ എസ് പി അറിയിച്ചതായി സമരസമിതി നേതാക്കള്‍ അറിയിച്ചു. ബിജെപി നേതാവിന്റെ വീട്ടില്‍ നടന്ന കോടികളുടെ വിസാ തട്ടിപ്പ് കേസില്‍ പ്രതികളെ രക്ഷിക്കാന്‍ സിപിഐഎം ശ്രമിച്ചുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സിപിഐ എം ഏരിയ സെക്രട്ടറി എന്‍ ബേബി പ്രസ്താവനയില്‍ പറഞ്ഞു. ബിജെപിയുടെ പോഷകസംഘടനയായ ഒ ബി സി മോര്‍ച്ചയുടെ മണ്ഡലം പ്രസിഡന്റിന്റെ വീട്ടില്‍ വച്ചാണ് കോടികളുടെ തട്ടിപ്പു നടന്നത്. പരാതികള്‍ കിട്ടി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഇയാളുടെ മക്കളെ ഉള്‍പ്പെടെ കേസില്‍ നേരിട്ട് ബന്ധമുണ്ടെന്ന തെളിവിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കേസില്‍നിന്ന് ഒഴിവാക്കാന്‍ ശ്രമിച്ചത് ബിജെപി ജില്ലാ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ്. സംഭവത്തില്‍ ഇരയായ സിപിഎം പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടാനും അന്വേഷണം ഊര്‍ജ്ജിതമാക്കാനുമായി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചത്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് സിപിഐഎമ്മിനെതിരേ ദുഷ്പ്രചരണങ്ങള്‍ നടത്തുന്നത്. ജനങ്ങള്‍ ഇതിനെ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുമെന്ന് പ്രതികളെ പിടികൂടാനും തട്ടിപ്പിനിരയായവര്‍ക്ക് പണം തിരികെ കിട്ടാനുമുള്ള ശ്രമങ്ങള്‍ നടത്തുമെന്നും എന്‍ ബേബി പറഞ്ഞു.
Next Story

RELATED STORIES

Share it