കോടതി വിധി സ്വാഗതാര്‍ഹം: പിഡിപി

കൊച്ചി: രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി 1994-ല്‍ നിലമ്പൂര്‍ ചന്തക്കുന്ന് പോലിസ് പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസി ല്‍ വിചാരണയ്ക്കു ശേഷം മഅ്ദനിയെ കോടതി പൂര്‍ണ കുറ്റവിമുക്തനാക്കിയ നടപടിയെ സ്വാഗതം ചെയ്യുന്നതായി പി ഡിപി കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പിഡിപി രൂപവല്‍ക്കരണ കാലഘട്ടത്തില്‍ മലബാര്‍ മേഖലയില്‍ പാര്‍ട്ടിക്കുണ്ടായ വളര്‍ച്ചയില്‍ അസൂയപൂണ്ട ചില രാഷ്ട്രീയനേതാക്കള്‍ തങ്ങളുടെ അധികാരമുപയോഗിച്ച് പ്രകോപനപരമായ പ്രസംഗം നടത്തി എന്ന പേരില്‍ 153 എ വകുപ്പ് പ്രകാരം എടുത്ത പോലിസ് കേസിലാണ് ഇപ്പോള്‍ വിചാരണ യ്ക്കു ശേഷം മഅ്ദനിയെ വെറുതെ വിട്ടത്. ന്യൂനപക്ഷങ്ങ ള്‍ക്ക് വേണ്ടിയും പാര്‍ശ്വവല്‍കൃതസമൂഹത്തിന് വേണ്ടിയും ശബ്ദിച്ചു എന്നതിന്റെ പേരില്‍ ഭരണകൂട ഭീകരതയുടെ ഇരയായി കള്ളക്കേസുകള്‍ ചുമത്തി വിചാരണ നേരിടുകയാണ് ഇപ്പോഴും മഅ്ദനി.
ഗൂഢാലോചനയിലൂടെ പോലിസ് ചുമത്തുന്ന ഓരോ കേസുകളിലെയും വിചാരണ നടപടികള്‍ക്കു ശേഷം അദ്ദേഹത്തെ സമ്പൂര്‍ണ കുറ്റവിമുക്തനാക്കുക വഴി ക്രൂരമായ പകപോക്കല്‍ രാഷ്ട്രിയത്തിന്റെയും മനുഷ്യാവകാശലംഘനങ്ങളുടെയും നീതിനിഷേധത്തിന്റെയും ഇന്ത്യയിലെ വലിയ പ്രതീകമായി മഅ്ദനി മാറുകയാണെന്നും ഇതിനെതിരേ സമൂഹമനസ്സാക്ഷി ഉറച്ച ശബ്ദത്തില്‍ പ്രതികരിക്കണമെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് റജീബ് വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ഥിച്ചു.
Next Story

RELATED STORIES

Share it