Idukki local

കോടതി വിധി നടപ്പാക്കുന്നില്ല; നിര്‍ധന കുടുംബം ദുരിതത്തില്‍

തൊടുപുഴ: കോടതി വിധി നടപ്പായില്ല നിര്‍ധന കുടുംബം പെരുവഴിയില്‍.തൊടുപുഴ നെടിയശാല കാക്കാനിയില്‍ അച്ചാമ്മ ജോസഫും ഭര്‍ത്താവ് കെ ജെ ജോസഫും മകനുമടങ്ങിയ കുടുംബമാണ് ദുരിതത്തിലായത്.2004ല്‍ പുറപ്പുഴ വില്ലേജില്‍ പോളിടെക്‌നിക്ക് നിര്‍മ്മിക്കാന്‍ സമ്മതപത്രം നല്‍കിയ സ്ഥലമെന്നറിയാതെ ഒന്നരയേക്കര്‍ സ്ഥലം വാങ്ങിയതോടെയാണ് കെ ജെ ജോസഫിന്റെ കഷ്ടകാലം തുടങ്ങുന്നത്.
നോട്ടിഫിക്കേഷന്‍ കഴിഞ്ഞതാണെന്ന കാര്യം അന്ന് സ്ഥലത്തിന്റെ ഉടമസ്ഥന്‍ മറച്ചു വെച്ചു.2009ല്‍ സര്‍ക്കാര്‍ ഈ സ്ഥലം പോളിടെക്‌നിക്കിനായി ഏറ്റെടുത്തു. പൊന്നുംവിലയായി 1,10,24000 രുപയും നല്‍കി.കോടികള്‍ വിലവരുന്ന സ്ഥലമാണ് നിസാര വിലയ്ക്കു സര്‍ക്കാര്‍ ഏറ്റെടുത്തത്.സര്‍ക്കാര്‍ നല്‍കിയ തുക കൊണ്ടു കടം വീട്ടി. ഒരു വീട് വെയ്ക്കാന്‍ പോലും പിന്നിട് കഴിഞ്ഞില്ല.
ഈ ഭൂമിയിലെ ആദായം കൊണ്ടാണ് കഴിഞ്ഞിരുന്നത്.ജോസഫിനും ഭാര്യ ആച്ചാമ്മയ്ക്കും ചികിത്സക്കായി വന്‍ തുക ഓരോ മാസവും ചെലവാകും.വാടക വീട്ടിലാണ് കഴിയുന്നത്.പിന്നിടാണ് കോടതിയെ സമീപിച്ചത്.
മകന്‍ പാലായില്‍ സെക്യൂരിറ്റിയായി ജോലിചെയ്താണു കുടുംബം കഴിയുന്നത്.കോടതി 2014ല്‍ ഒരു കോടി രുപ ഇവര്‍ക്ക് നല്‍കാന്‍ വിധിച്ചെങ്കിലംു രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഇതുവരെ നടപ്പായില്ല.
പോളിടെക്‌നിക്കിനുവേണ്ടി ഏഴു പേരുടെ സ്ഥലമാണ് ഏറ്റെടുത്തത്. ഇതില്‍ മന്ത്രി പിജെ ജോസഫിന്റെ ഒന്നര ഏക്കറോളം ഭൂമിയും ഏറ്റെടുത്തിരുന്നു.വാര്‍ത്താ സമ്മേളനത്തില്‍ കെ ജെ ജോസഫ്,അച്ചാമ്മ ജോസഫ്,മകന്‍ മാത്യൂ ജോസഫ് പങ്കെടുത്തു.
Next Story

RELATED STORIES

Share it